24.7 C
Kollam
Saturday 18th July, 2026 | 08:27:09 AM
Home News Breaking News ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്‍റെ ആറാംനിലയുടെ മുകളില്‍നിന്ന് മെഡിക്കൽ വിദ്യാർഥിനി ചാടി ജീവനൊടുക്കി

ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്‍റെ ആറാംനിലയുടെ മുകളില്‍നിന്ന് മെഡിക്കൽ വിദ്യാർഥിനി ചാടി ജീവനൊടുക്കി

തൃശ്ശൂർ. ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റല്‍ ബ്ലോക്കിന്റെ നാലാംനിലയില്‍ നിന്ന് ഒന്നാം വർഷം മെഡിക്കൽ വിദ്യാർഥിനി ചാടി മരിച്ചു. കോട്ടയം സ്വദേശിനി സ്നേഹ പൗലോസ്(20) എന്ന വിദ്യാർത്ഥിനിയാണ് മരിച്ചത്. വിദ്യാർത്ഥിനിക്ക് ഗുരുതരപരിക്കുകളോടെ അത്യാഹിത വിബാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല

വിദ്യാർത്ഥി നിലത്ത് കിടക്കുന്നതാണ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ തൃശ്ശൂർ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു

രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് വിദ്യാര്‍ഥിനിയുടെ വീട്ടുകാര്‍ തൃശൂരിലേക്ക് തിരിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനിക്ക് എംബിബിഎസ് കോഴ്‌സിനോട് താത്പര്യമുണ്ടായിരുന്നില്ലെന്ന് സഹപാഠികള്‍ പറഞ്ഞു. ഇതാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.