Home News Local കടപുഴ പഴയ ബസ് സ്റ്റാന്‍ഡ് ഭാഗത്ത് കാര്‍ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി തലകീഴായി മറിഞ്ഞു

കടപുഴ പഴയ ബസ് സ്റ്റാന്‍ഡ് ഭാഗത്ത് കാര്‍ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി തലകീഴായി മറിഞ്ഞു

ശാസ്താംകോട്ട. കൊല്ലം തേനി ദേശീയ പാതയില്‍ കടപുഴ പഴയ ബസ് സ്റ്റാന്‍ഡ് ഭാഗത്ത് കാര്‍ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി മറിഞ്ഞു.

ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് അപകടം. കാര്‍ തെന്നി തലകീഴായാണ് വീട്ടിലേക്ക് ഇടിച്ചുകയറിയത്. ബലം കുറഞ്ഞ വീടായിരുന്നു വെന്നതിനാല്‍ കാര്‍ വീട്ടില്‍ ഇടിച്ചുകയറിയെങ്കില്‍ ദുരന്തമുണ്ടായേനേ. വീടിനുമുന്നിലെ ഇലക്ട്രിക് പോസ്റ്റില്‍ തൊടാതെയാണ് കാര്‍ ഇടിച്ചു കയറിയതെന്നതും രക്ഷയായി.

സ്ത്രീകളും കൊച്ചുകുട്ടിയുമടക്കം ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞുവന്ന കുടുംബമാണ് കാറിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. വാഹനം പിന്നീട് ക്രൈയിന്‍ ഉപയോഗിച്ച് നീക്കം ചെയ്തു