Home News Breaking News ജൂൺ 15 മുതൽ ‘പ്രിയദർശിനി’ പദ്ധതി; സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ...

ജൂൺ 15 മുതൽ ‘പ്രിയദർശിനി’ പദ്ധതി; സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര; കോളടി ച്ച് തലസ്ഥാന ജില്ല

Advertisement

തിരുവനന്തപുരം :ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര അനുവദിക്കുമ്പോൾ തലസ്ഥാന ജില്ലയ്ക്ക് നേട്ടം. എന്നാൽ, ഈ സൗകര്യം ലഭിക്കുന്നതിൽ ജില്ലകൾ തമ്മിൽ വലിയ അന്തരം ഉണ്ടെന്നതാണ് ശ്രദ്ധേയം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകൾ (687) സർവീസ് നടത്തുന്നത്, അതിനാൽ ഏറ്റവും വലിയ ഗുണഭോക്താക്കൾ തലസ്ഥാന നിവാസികളാകും. അതേസമയം, മലപ്പുറം ജില്ലയിൽ വെറും 98 ഓർഡിനറി ബസുകൾ മാത്രമാണ് ഉള്ളത്, ഇത് അവിടുത്തെ യാത്രക്കാർക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

സംസ്ഥാനത്താകെ 3125 ഓർഡിനറി ബസുകളാണ് കെഎസ്ആർടിസി നിരത്തിലിറക്കുന്നത്. ജില്ല തിരിച്ചുള്ള കണക്കുകൾ പരിശോധിച്ചാൽ, തിരുവനന്തപുരത്തിന് തൊട്ടുപിന്നിലായി 415 ബസുകളുമായി കൊല്ലം ജില്ല രണ്ടാം സ്ഥാനത്തു നിൽക്കുന്നു. എറണാകുളം (325), ആലപ്പുഴ (227), കണ്ണൂർ (205) എന്നിങ്ങനെയാണ് മറ്റ് പ്രധാന ജില്ലകളിലെ ഓർഡിനറി ബസുകളുടെ എണ്ണം. യാത്രക്കാരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താൻ ‘സീറോ ടിക്കറ്റ്’ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എത്രപേർ ഈ സൗകര്യം ഉപയോഗിക്കുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും.

ഈ സൗജന്യ യാത്ര കെഎസ്ആർടിസിയുടെ സാമ്പത്തിക അടിത്തറയെ കാര്യമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. പ്രതിമാസം 65 മുതൽ 70 കോടി രൂപ വരെയും, വർഷത്തിൽ 800 കോടിയോളം രൂപയും വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഈ ബാധ്യത കെഎസ്ആർടിസിയുടെ തലയിൽ കെട്ടിവെക്കില്ലെന്നും, നഷ്ടം ഗ്രാൻ്റായി സർക്കാർ നൽകുമെന്നുമാണ് ഔദ്യോഗിക അറിയിപ്പ്. പ്രതിദിനം രണ്ട് കോടിയിലധികം രൂപയുടെ അധികച്ചെലവാണ് ഇതിനായി സർക്കാരിന് വരുന്നത്. എങ്കിലും, സാധാരണക്കാരായ യാത്രക്കാർക്ക് വലിയൊരു ആശ്വാസമാകുന്ന ഈ പദ്ധതി, കെഎസ്ആർടിസിയുടെ ഭാവിയിൽ എന്ത് മാറ്റങ്ങളാണ് കൊണ്ടുവരിക എന്നത് കണ്ടുതന്നെ അറിയണം.

ഇന്ദിര ഗ്യാരന്റി പദ്ധതിയുടെ ഭാഗമായി ‘പ്രിയദർശിനി’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ വരുമാനമോ പ്രായമോ പരിഗണിക്കാതെയാണ് സൗജന്യ യാത്ര അനുവദിക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here