Home News National വിജയ്-തൃഷ വിവാഹം കഴിഞ്ഞോ….? തൃഷയുടെ കഴുത്തിലെ താലിമാല സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

വിജയ്-തൃഷ വിവാഹം കഴിഞ്ഞോ….? തൃഷയുടെ കഴുത്തിലെ താലിമാല സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും തൃഷയുമായുള്ള സൗഹൃദം സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചര്‍ച്ചാവിഷയമാകാറുണ്ട്. വിജയ്-സംഗീത ദാമ്പത്യം തകരാന്‍ കാരണം വിജയ്ക്ക് തൃഷയുമായുള്ള അടുപ്പമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിജയ്യെ അഭിനന്ദിക്കാന്‍ തൃഷ വീട്ടിലേക്ക് വന്നതും, വിജയ് യുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ തൃഷയുടെ സാന്നിധ്യവുമെല്ലാം ഈ ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടി.
നടന്‍ അജിത്തിന്റെ അമ്മ മരിച്ചപ്പോള്‍ വിജയ്ക്കൊപ്പം തൃഷയും അജിത്തിനെ ആശ്വസിപ്പിക്കാനെത്തിയിരുന്നു. വിജയും തൃഷയും തങ്ങളുടെ പ്രണയം പറയാതെ പറയുകയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. ഇതിനിടെ ഇപ്പോഴിതാ തൃഷയുടെ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വൈറലായി മാറിയിരിക്കുന്ന വിഡിയോയില്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പതിച്ചത് തൃഷയുടെ കഴുത്തിലെ മാലയിലായിരുന്നു.
നീളം കുറഞ്ഞ ആലില രൂപത്തിലുള്ള ലോക്കറ്റുള്ള മാലയാണ് തൃഷ ധരിച്ചിരിക്കുന്നത്. ഇതിന് പുറമെ ഇതുവരെ കാണാത്ത മോതിരവും തൃഷയുടെ വിരലിലുണ്ട്. ഇത് രണ്ടും വച്ച് വിജയ്യും തൃഷയും രഹസ്യമായി വിവാഹം കഴിച്ചുവോ എന്നും വിവാഹ നിശ്ചയം കഴിഞ്ഞുവോ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അതേസമയം സംഗീതയുമായുള്ള വിജയ്യുടെ വിവാഹ മോചനത്തിന്റെ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.
എന്നാല്‍ വൈറലായിരിക്കുന്ന വിഡിയോ പുതിയതല്ലെന്നും 2025ല്‍ നിന്നുള്ളതാണെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. തൃഷയുടെ കഴുത്തിലുള്ളത് താലിമാലയല്ലെന്നും ആലിലയുടെ രൂപമുള്ള നെക്ലേസാണെന്നും അവര്‍ പറയുന്നു. അതേസമയം വിഡിയോ എഐ നിര്‍മിതമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. തൃഷയോ വിജയ്യോ വാര്‍ത്തകളോടും ചര്‍ച്ചകളോടും ഇതുവരേയും പ്രതികരിച്ചിട്ടില്ല.