Advertisement
കൊച്ചി.ദേശീയപാത നിർമ്മാണത്തിൽ അരൂർ മുതൽ ഓച്ചിറ വരെ കരാർ കമ്പനികൾ വരുത്തിവെച്ച വീഴ്ചകൾ എണ്ണിപ്പറഞ്ഞ് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്.നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ നാല് കരാർ കമ്പനികൾക്കും നിർദ്ദേശം.
ദേശീയപാതയിലെ സർവീസ് റോഡുകൾ അടക്കം പൊട്ടിപ്പൊളിഞ്ഞിട്ടും കരാർ കമ്പനികൾ ഒന്നും ചെയ്യുന്നില്ല എന്ന് വിമർശനം.കുഴിയുള്ള ഭാഗങ്ങളിൽ അപകടം പതിവെന്നും വിമർശനം.എന്ത് ചെയ്തു ചെയ്തില്ല എന്ന് വിശദീകരിക്കുന്ന റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.റിപ്പോര്‍ട്ട് ലഭിച്ചശേഷം മോട്ടോർ വാഹന വകുപ്പ് വീണ്ടും ഇതേ പാതയിൽ പരിശോധന നടത്തും





























