കൊച്ചി. ടാറിന് വില കൂടിയതോടെ റോഡ് പണികൾ നിർത്തി കരാറുകാർ.ടണ്ണിന് ഇരുപതിനായിരം രൂപയിലധികം വിലവർധനവ് ഉണ്ടായി.നിലവിലെ കരാർ തുകയിൽ പണിപൂർത്തീകരിക്കാൻ സാധിക്കില്ല എന്ന് കരാറുകാർ
പൊളിച്ചിട്ട് റോഡുകൾ ടാർ ചെയ്യുന്നില്ലേ എന്ന് നാട്ടുകാർ ജനപ്രതിനിധികളോട്. സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും. 65195 ഒരു ടൺ വില ഉണ്ടായിരുന്ന ടാറിന് നിലവിലെ വില 79922 രൂപ.
ഗ്രാമീണ റോഡുകൾക്ക് ഉപയോഗിച്ച NRMP ടാറിന് മാർച്ച് 31 ന് 76167 രൂപ. ഇപ്പോൾ 93774 ആയി വില ഉയർന്നു. ടാറിന് ഒപ്പം ഉപയോഗിക്കുന്ന എമൽഷൻ മാർച്ച് 31 ന് ഒരു ബാരലിന് 11980 രൂപ, നിലവിൽ 18425 രൂപയായിവില ഉയർന്നു































