30.3 C
Kollam
Friday 11th September, 2026 | 11:24:54 AM
Home News Local പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പോരുവഴിസ്വദേശി അടക്കം 2 പേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പോരുവഴിസ്വദേശി അടക്കം 2 പേർ അറസ്റ്റിൽ

ശാസ്താംകോട്ട:പോരുവഴിയില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. പോരുവഴിയിലെ സിപിഎം സജീവ പ്രവര്‍ത്തകന്‍ കമ്പലടി കല്യാശേരി വീട്ടിൽ കുമാരൻ (70),പന്തളം കുരമ്പാല പറയന്ത്യത്ത് വീട്ടിൽ പ്രകാശൻ (49) എന്നിവരാണ് പിടിയിലായത്.

പീഡനം കുട്ടിയുടെ ബന്ധുവിൻ്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ശൂരനാട് പൊലീസിൽ വിവരമറിയിച്ചത്.തുടർന്ന് കുട്ടിയുടെ മൊഴിയെടുക്കവേയാണ് പന്തളം സ്വദേശിയും തന്നെ പീഡിപ്പിച്ചിരുന്നതായി വെളിപ്പെടുത്തിയത്.പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു