റീൽസ് ചിത്രികരിക്കുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച അരവിന്ദിന് നാടിൻ്റെ അന്ത്യാഞ്ജലി

കരുനാഗപ്പള്ളി:റീൽസ് ചിത്രികരിക്കുന്നതിനിടെ അമിത വേഗതയിൽ പാഞ്ഞ ബൈക്കുകൾ കൂട്ടിയിടിച്ച് മരിച്ച നഴ്‌സിങ് വിദ്യാർത്ഥിയായ അരവിന്ദിന് നാടിൻ്റെ അന്ത്യാഞ്ജലി.കരുനാഗപ്പള്ളി മരുതൂർകുളങ്ങര കാട്ടിൽക്കടവ് തിരുവാതിരയില്‍ അരവിന്ദിൻ്റെ (18) മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയോടെയാണ് വീട്ടിലെത്തിച്ചത്.മാതാപിതാക്കളെയും ഏക സഹോദരനെയും സമാധാനിപ്പിക്കാൻ ബന്ധുക്കളും പരിസരവാസികളും ഏറെ പ്രയാസപ്പെട്ടു.നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിയാളുകൾ അന്ത്യാജ്ഞലി അർപ്പിച്ചു.തുടർന്ന് 2 മണിയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌ക്കരിച്ചു. എന്തിനു മക്കളേ ഈ മരണക്കളികളെന്ന ചോദ്യമാണ് ബന്ധുക്കളും അറിയുന്നവരും സമൂഹമാധ്യമത്തില്‍ ദു:ഖം പങ്കിടുന്നവരും ചോദിക്കുന്നത്. ദുരിതം വിതയ്ക്കുന്ന ഇത്തരം ബൈക്കുകള്‍ … Continue reading റീൽസ് ചിത്രികരിക്കുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച അരവിന്ദിന് നാടിൻ്റെ അന്ത്യാഞ്ജലി