30.3 C
Kollam
Friday 11th September, 2026 | 12:17:15 PM
Home Lifestyle Health & Fitness ഹൈ പ്രോട്ടീൻ ഡയറ്റുകളും സപ്ലിമെന്റുകളും കരളിന്റെ ആരോഗ്യത്തിന് നല്ലതാണോ?

ഹൈ പ്രോട്ടീൻ ഡയറ്റുകളും സപ്ലിമെന്റുകളും കരളിന്റെ ആരോഗ്യത്തിന് നല്ലതാണോ?


ഇന്ന് ആരോഗ്യ ചർച്ചകളിൽ ഏറ്റവും കൂടുതൽ ഇടംപിടിക്കുന്ന ഒന്നാണ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണരീതികൾ. ഫിറ്റ്‌നസ് ട്രെയിനർമാർ മുതൽ ഹെൽത്ത് കോച്ചുകളും സെലിബ്രിറ്റികളും വരെ പ്രോട്ടീന്റെയും അതിന്റെ സപ്ലിമെന്റുകളുടെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ ഏതെങ്കിലും ഒരു സപ്ലിമെന്റ് തിരഞ്ഞെടുക്കുന്നതിന് മുൻപ് അതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഹൈ-പ്രോട്ടീൻ ഡയറ്റും സപ്ലിമെന്റുകളും നമ്മുടെ കരളിനെ എങ്ങനെ ബാധിക്കുന്നു എന്നറിയാം.

ഫാറ്റി ലിവർ വരുന്നതിന്റെ കാരണം

അമിതവണ്ണം, ഇൻസുലിൻ പ്രതിരോധം, അമിതമായി കലോറി അടങ്ങിയ ഭക്ഷണം കഴിക്കുക, വ്യായാമമില്ലായ്മ എന്നിവയാണ് ഫാറ്റി ലിവർ വരുന്നതിന്റെ പ്രധാന കാരണം.

നമുക്ക് എത്രത്തോളം പ്രോട്ടീൻ ആവശ്യമുണ്ട്?

ശരീരത്തിലെ പേശികളുടെ ആരോഗ്യത്തിനും മെറ്റബോളിസത്തിനും പ്രോട്ടീൻ അത്യാവശ്യമാണെങ്കിലും ഇത് അമിതമായി കഴിക്കുന്നത് കൊണ്ട് കരളിന് പ്രത്യേകം ആരോഗ്യമൊന്നും ലഭിക്കില്ല. പ്രോട്ടീൻ സപ്ലിമെന്റുകളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ കരളിന് അനാവശ്യമായ സമ്മർദ്ദം ഉണ്ടാക്കാം. ഒന്നിലധികം സപ്ലിമെന്റുകൾ ഒരുമിച്ച് കഴിക്കുമ്പോഴോ വണ്ണം കുറയ്ക്കാനുള്ള മരുന്നുകളോടൊപ്പം കഴിക്കുമ്പോഴോ കരളിന് കേടുപാടുകൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

പ്രോട്ടീൻ ആവശ്യമാണോ?

ഭൂരിഭാഗം ആളുകൾക്കും പ്രകൃതിദത്തമായ ആഹാരസാധനങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ തന്നെ ധാരാളമാണ്. നമ്മുടെ മൊത്തത്തിലുള്ള ജീവിതശൈലിയാണ് കരളിന്റെ ആരോഗ്യം നിർണ്ണയിക്കുന്നത്. ഫാറ്റി ലിവർ രോഗം തടയുന്നതിനും മാറ്റിയെടുക്കുന്നതിനും എപ്പോഴും പ്രധാനം ആരോഗ്യകരമായ ഭക്ഷണരീതിയും കൃത്യമായ വ്യായാമവും ശരീരഭാരം നിയന്ത്രിച്ചു നിർത്തുന്നതുമാണ്.