Home News Breaking News അടിപൊളി ഓഫർ, വർക്കല കെഎഫ്സിയിൽ വിളമ്പാൻ വച്ചത് വൃത്തിഹീനമായ ഇറച്ചി, കോഴിയുടെ മാംസം നിലത്ത് വച്ച...

അടിപൊളി ഓഫർ, വർക്കല കെഎഫ്സിയിൽ വിളമ്പാൻ വച്ചത് വൃത്തിഹീനമായ ഇറച്ചി, കോഴിയുടെ മാംസം നിലത്ത് വച്ച നിലയിൽ

Advertisement

തിരുവനന്തപുരം: ലോകമെമ്പാടും ജനപ്രിയമായ പ്രമുഖ ഭക്ഷ്യ ശൃംഖലയായ കെഎഫ്‌സിയിലും പഴകിയ ചിക്കൻ വിൽപന. കെഎഫ്സിയുടെ വർക്കല ഔട്ട്‌ലെറ്റിൽ മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ചിക്കൻ പിടിച്ചെടുത്തു. രണ്ട് കിലോ വീതമുള്ള 90 പാക്കറ്റുകളിലാണ് പഴകിയ മാംസം പിടികൂടിയതെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

Also Read: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് ഫലം ജൂൺ 15ന്, 17 വരെ പ്രവേശനം നേടാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആരോഗ്യവിഭാഗം പാചകപ്പുരക്കകത്ത് പരിശോധന നടത്തിയപ്പോൾ വൃത്തിഹീനമായ സ്ഥലത്ത് കോഴിയുടെ മാംസം നിലത്ത് രക്തത്തോട് കൂടി കിടക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. ഫ്രീസറിൽ സൂക്ഷിച്ച് വയ്ക്കേണ്ടവയാണ് നിലത്ത് വൃത്തിഹീനമായി സൂക്ഷിച്ചിരുന്നത്. ഇന്ന് പ്രത്യേക ഓഫറുകളടക്കം പ്രഖ്യാപിച്ച് വിൽപ്പന നടത്തുന്നതിനിടെയാണ് പരിശോധന.

പ്രധാന വിനോദ സഞ്ചാരകേന്ദ്രം കൂടിയായ വർക്കലയിൽ തിരക്കേറിയ ഔട്ട്ലറ്റിലാണ് പഴകിയ ചിക്കൻ പിടികൂടിയത്. പിടിച്ചെടുത്ത കോഴി മാംസങ്ങൾ നഗരസഭ ഉദ്യോഗസ്ഥർ നശിപ്പിച്ചെന്നും സ്ഥാപനത്തിന് നോട്ടീസ് നൽകിയെന്നും നഗരസഭ അധികൃതർ അറിയിച്ചു. വർക്കല ബീച്ചി റോഡിന് അടുത്തുള്ള ഔട്ട്ലെറ്റിൽ നിന്ന് പിടികൂടിയ ഇറച്ച് നഗരസഭാ അധികൃതർ നശിപ്പിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here