27.3 C
Kollam
Wednesday 14th October, 2026 | 04:05:07 AM
Home News Kerala 17 കാരൻ മുങ്ങിമരിച്ചു

17 കാരൻ മുങ്ങിമരിച്ചു

ഇടുക്കി.സഹോദരനോടൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ പതിനേഴ്കാരൻ മുങ്ങിമരിച്ചു. കീരിത്തോട് പെരിയാർവാലി കല്ലിങ്കൽ രാജപ്പൻ്റെ മകൻ രതീഷ് ആണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. കുളിക്കുന്നതിനിടെ പെരിയാറിലെ കയത്തിൽ അകപ്പെടുകയായിരുന്നു

സമീപവാസികൾ നടത്തിയ തിരച്ചിലിൽ രതീഷിനെ പുറത്തെടുത്ത് ഇടുക്കി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇക്കഴിഞ്ഞ പ്ലസ് വൺ പരീക്ഷയിൽ രതീഷ് മികച്ചവിജയം നേടിയിരുന്നു