30.2 C
Kollam
Tuesday 13th October, 2026 | 06:28:22 PM
Home News Breaking News യൂത്ത് കോൺഗ്രസ് നേതാക്കളെ മുൻമുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ച കേസിൽ വധശ്രമം ചുമത്തി

യൂത്ത് കോൺഗ്രസ് നേതാക്കളെ മുൻമുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ച കേസിൽ വധശ്രമം ചുമത്തി

ആലപ്പുഴ. യൂത്ത് കോൺഗ്രസ് നേതാക്കളെ മുൻമുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ച കേസിൽ ജാമ്യം ഇല്ലാ വകുപ്പു ചുമത്തി എസ്ഐടി .ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പുതിയ വകുപ്പ് ചുമത്താൻ അനുമതി തേടിയത്.നിലവിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമായിരുന്നു കേസിൽ ഉണ്ടായിരുന്നത്.

അന്വേഷണസംഘം 10 വർഷം കഠിനതടവ് ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയതോടെ ജാമ്യാപേക്ഷ പിൻവലിച്ച് പ്രതികൾ കോടതി പരിസരത്തു നിന്നും മുങ്ങി .ആലപ്പുഴ സെഷൻസ് കോടതിയിൽ ഇന്ന് വീണ്ടും മുൻകൂർ ജാമ്യ അപേക്ഷ നൽകുമെന്ന് പ്രതികളുടെ അഭിഭാഷകർ പറഞ്ഞു