30.2 C
Kollam
Tuesday 13th October, 2026 | 05:33:04 PM
Home News Breaking News ഇ ശ്രീധരന്റെ പുതിയ പദ്ധതിയിൽ എതിർപ്പുമായി കെ റെയിൽ വിരുദ്ധ സമരസമിതി

ഇ ശ്രീധരന്റെ പുതിയ പദ്ധതിയിൽ എതിർപ്പുമായി കെ റെയിൽ വിരുദ്ധ സമരസമിതി

തിരുവനന്തപുരം.ഇ ശ്രീധരന്റെ പുതിയ പദ്ധതിയിൽ എതിർപ്പുമായി കെ റെയിൽ വിരുദ്ധ സമരസമിതി.പദ്ധതിയെ എതിർക്കുമെന്ന് സമരസമിതി കൺവീനർ എസ് രാജീവൻ. പാരിസ്ഥിതിക ആഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകരുത്.കേരളത്തിലെ സാഹചര്യത്തിൽ നിലവിലുള്ള പാത ഇരട്ടിപ്പിച്ചാൽ മതി

ബ്രോഡ്ഗേജ് സംവിധാനത്തിൽ നിന്ന് സ്റ്റാൻഡേർഡ് ഗേജിലേക്കോ സ്റ്റാൻഡേർഡ് എലോണിലേക്കോ പോകേണ്ടതില്ല.കേരളത്തിൽ 100 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയുമെന്ന് വന്ദേ ഭാരത് തെളിയിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ അടക്കം കാര്യങ്ങൾ പെടുത്തും

മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറായാൽ ഞങ്ങൾ അദ്ദേഹത്തെ കാണും.സിൽവർ ലൈനിൽ കണ്ടതുപോലെയുള്ള സമരം വീണ്ടും ഇനി കാണേണ്ടിവരും.