29.7 C
Kollam
Sunday 11th October, 2026 | 03:28:14 PM
Home News Kerala കൂടൽ കാരക്കാകുഴിയിൽ ഇറങ്ങിയപുലിയുടെ ദൃശ്യങ്ങൾ കിട്ടി

കൂടൽ കാരക്കാകുഴിയിൽ ഇറങ്ങിയപുലിയുടെ ദൃശ്യങ്ങൾ കിട്ടി

പത്തനംതിട്ട. കൂടൽ കാരക്കാകുഴിയിൽ ഇറങ്ങിയ
പുലിയുടെ ദൃശ്യങ്ങൾ വനം വകുപ്പ് സ്ഥലത്ത് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു. പുലിയുള്ള സ്ഥലം കൃത്യമായി കണ്ടെത്താൻ സ്ഥലത്ത് വനം വകുപ്പ് ഡ്രോൺ പരിശോധന നടത്തും.

അതേസമയം പുലിയെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ. പ്രദേശത്തെ വീട്ടിലെ കൂട്ടിൽ കിടന്ന വളർത്തു നായയെ പുലി കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കുളത്തുമണ്ണിലെ ജനവാസ മേഖലയിൽ കഴിഞ്ഞ ആഴ്ച ആടുകളെ ആക്രമിച്ച പുലിയെയും പിടികൂടാൻ ആയിട്ടില്ല. സ്ഥിരമായി വന്യ മൃഗങ്ങങ്ങൾ ഇറങ്ങുന്നത് പ്രദേശവാസികളെ ഭീതിയിൽ ആഴ്ത്തുന്നുണ്ട്.