27.6 C
Kollam
Friday 21st August, 2026 | 10:06:02 PM
Home News Breaking News മറികടക്കുന്നതിനിടെ ബസ് ബൈക്കിലിടിച്ച് പിന്നിലിരുന്നആള്‍ അടിയില്‍ വീണ് മരിച്ചു

മറികടക്കുന്നതിനിടെ ബസ് ബൈക്കിലിടിച്ച് പിന്നിലിരുന്നആള്‍ അടിയില്‍ വീണ് മരിച്ചു

പാലക്കാട്. കുളപ്പുള്ളിയിൽ ബസ്സിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ കുളപ്പുള്ളി സഞ്ജീവനി ആശുപത്രിക്ക് സമീപത്തുള്ള വളവിൽ വച്ചായിരുന്നു അപകടം. വാടാനംകുറുശ്ശി പറക്കുന്നത്ത് വീട്ടിൽ 50 കാരനായ സുനിലാണ് മരിച്ചത്. പട്ടാമ്പിയിൽ നിന്നും ഷോർണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മുന്നിൽ ഉണ്ടായിരുന്ന ഇരുചക്രവാഹനത്തെ മറികടക്കുന്നതിനിടയാണ് അപകടം

ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു മരണപ്പെട്ട സുനിൽ. ബസ്സിന്റെ ചക്രത്തിൽ അടിയിലേക്ക് ഇയാൾ തെറിച്ച് വീഴുകയായിരുന്നു. ചക്രം ശരീരത്തിലൂടെ . കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് ഇയാളെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു