27.6 C
Kollam
Friday 21st August, 2026 | 10:05:08 PM
Home News Breaking News കുഴൽക്കിണർ യന്ത്രവുമായി പോയ ലോറി മറിഞ്ഞ് ക്ലീനർക്ക് ദാരുണാന്ത്യം

കുഴൽക്കിണർ യന്ത്രവുമായി പോയ ലോറി മറിഞ്ഞ് ക്ലീനർക്ക് ദാരുണാന്ത്യം

തൊടുപുഴ. കുഴൽക്കിണർ യന്ത്രവുമായി പോയ ലോറി മറിഞ്ഞ് ക്ലീനർക്ക് ദാരുണാന്ത്യം.ചത്തീസ്ഗഡ് സ്വദേശി റശ്യാറാം (25) ആണ് മരിച്ചത്.തൊടുപുഴ – വൈക്കം റോഡിൽ നെടിയശ്ശാലയ്ക്ക് സമീപം വാഴപ്പള്ളിയിലാണ് അപകടം

ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു.റശ്യറാമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.അപകടത്തെ തുടർന്ന് റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു

പോലീസും ഫയർഫോഴ്സും എത്തി അപകടത്തിൽപെട്ട വാഹനം നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.