26.8 C
Kollam
Sunday 27th September, 2026 | 02:52:02 AM
Home News Breaking News കൈക്കൂലിയുടെ ഉസ്താദ്,മുജീബ് റഹ്മാന്റെ മറ്റ് ഇടപാടുകൾ അന്വേഷിക്കും

കൈക്കൂലിയുടെ ഉസ്താദ്,മുജീബ് റഹ്മാന്റെ മറ്റ് ഇടപാടുകൾ അന്വേഷിക്കും

കൊച്ചി. എളമക്കര മുൻ എഎസ്ഐയുടെ അറസ്റ്റ്. മുജീബ് റഹ്മാന്റെ മറ്റ് ഇടപാടുകൾ അന്വേഷിക്കും. എളമക്കരയിൽ ജോലി ചെയ്യവേ വ്യാപക പണപ്പിരിവെന്ന് പരാതി. കൂടുതൽ ഇരകളുണ്ടെന്ന് സൂചന

പിരിച്ച് പണത്തിന്റെ പങ്ക് പറ്റിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. പൊലീസുകാർക്കും പങ്കെന്ന് സൂചന. മുജീബിനെ കസ്റ്റഡിയിൽ വാങ്ങും. രണ്ടാഴ്ചയായി ഒളിവിലായിരുന്ന മുജീബ് കീഴടങ്ങിയത് ഇന്നലെ.മയക്കുമരുന്നു കേസില്‍ പെടുത്തുമെന്ന്പറഞ്ഞ് ഭീഷണിപ്പെടുത്തി പണംവാങ്ങാന്‍ ശ്രമിച്ചതും.കേസില്‍പെട്ട യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതും അടക്കം കേസുകളുണ്ട്.

രണ്ടാമത്തെ കേസിലും അറസ്റ്റ് രേഖപ്പെടുത്തും