26.8 C
Kollam
Sunday 27th September, 2026 | 01:55:56 AM
Home News Breaking News ചരക്കുലോറിയുമായി കൂട്ടിയിടിച്ചു ബൈക്കിനു തീപിടിച്ച് സുഹൃത്തുക്കളായ 2 യുവാക്കൾക്കു ദാരുണാന്ത്യം

ചരക്കുലോറിയുമായി കൂട്ടിയിടിച്ചു ബൈക്കിനു തീപിടിച്ച് സുഹൃത്തുക്കളായ 2 യുവാക്കൾക്കു ദാരുണാന്ത്യം

പാലക്കാട് – പൊള്ളാച്ചി സംസ്ഥാനാന്തരപാതയിൽ വാഹനാപകടത്തിൽ സുഹൃത്തുക്കളായ 2 യുവാക്കൾക്കു ദാരുണാന്ത്യം.ബൈക്കും ചരക്കുലോറിയും കൂട്ടിയിടിച്ചു ബൈക്കിനു തീപിടിക്കുകയായിരുന്നു.തീപിടിച്ച ബൈക്കിൽ നിന്ന് റോഡിലേക്കു തലയടിച്ചു വീണാണു യുവാക്കൾ മരിച്ചത്.എലപ്പുള്ളി മണിയേരിയിൽ വിഷ്ണു (25), പുതുശ്ശേരി മന്ദം സ്വദേശി കാർത്തിക് (26) എന്നിവരാണു മരിച്ചത്.

ഇന്നലെ രാത്രി പത്തോടെ എലപ്പുള്ളി പേട്ട ജംക്‌ഷനു സമീപമാണ് അപകടം.