30.5 C
Kollam
Saturday 26th September, 2026 | 03:49:43 PM
Home News Kerala സ്കൂട്ടറിനുള്ളില് കയറിയ പാമ്പുമായി യുവാവ് സഞ്ചരിച്ചത് 65 കിലോമീറ്റർ

സ്കൂട്ടറിനുള്ളില് കയറിയ പാമ്പുമായി യുവാവ് സഞ്ചരിച്ചത് 65 കിലോമീറ്റർ

കോഴിക്കോട് .നാദാപുരത്ത് സ്കൂട്ടറിനുള്ളില് കയറിയ പാമ്പുമായി യുവാവ് സഞ്ചരിച്ചത് 65 കിലോമീറ്റർ.പുറമേരി സ്വദേശി അൻഫസാണ് പാമ്പുകടിയേല്ക്കാതെ രക്ഷപ്പെട്ടത്.പുറമേരിയില് നിന്ന് ചാലപ്പുറത്തേ ബന്ധുവീട്ടിലെത്തി തിരിച്ചു മടങ്ങുന്നതിനിടെയാണ് പാമ്പിനെ കണ്ടത്.കൈയ്യിലേക്ക് പാമ്പ് ഇഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെയാണ് തലനാരിഴയ്ക്കാണ് പാമ്പ് കടിയേല്ക്കാതെ രക്ഷപ്പെട്ടത്.

സ്കൂട്ടറിന്റെ ഹാൻഡിലിന്റെ അടിയില് കുടുങ്ങി കിടക്കുകയായിരുന്ന പാമ്പ്.സ്കൂട്ടറിന്റെ ഹാൻഡില് ഇളക്കി മാറ്റിയശേഷം പാമ്പിനെ പിടികൂടി. ശേഷം യാത്ര തുടർന്നു.