27.6 C
Kollam
Monday 21st September, 2026 | 06:54:50 PM
Home News Local കരുനാഗപ്പള്ളിയിൽ ആള്‍ത്താമസമുള്ള വീട്ടിലും പരിസരത്തും നിന്ന് 10 അണലി പാമ്പുകളെ പിടികൂടി

കരുനാഗപ്പള്ളിയിൽ ആള്‍ത്താമസമുള്ള വീട്ടിലും പരിസരത്തും നിന്ന് 10 അണലി പാമ്പുകളെ പിടികൂടി

കരുനാഗപ്പള്ളി. ആള്‍ത്താമസമുള്ള വീട്ടിലും പരിസരത്തും നിന്ന് 10 പാമ്പുകളെ പിടികൂടി. ചക്കാലയില്‍ വീട്ടില്‍ റെജികുമാറിന്റെ വീട്ടുവളപ്പില്‍ നിന്നാണ് പിടികൂടിയത്.

വീടിന് സമീപം ഒരു പൂച്ച ആക്രമിക്കുന്ന നിലയില്‍ ആദ്യം ഒരു പാമ്പിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൂടുതല്‍ പാമ്പുകള്‍ പ്രദേശത്തുണ്ടെന്ന് വ്യക്തമായി. ഇതോടെ നാട്ടുകാര്‍ ആശങ്കയിലായി. തുടര്‍ന്ന് പാമ്പുപിടിത്ത വിദഗ്ധനായ ചവറ സ്വദേശി ബിനുവിനെ വിവരം അറിയിച്ചു. ബിനു നടത്തിയ പരിശോധനയില്‍ വീടിന്റെ ചുറ്റുപാടുകളില്‍ നിന്ന് 10 കുഞ്ഞന്‍ പാമ്പുകളെയും ഒരു വലിയ അണലിയെയുമാണ് പിടികൂടിയത്.