30.2 C
Kollam
Monday 7th September, 2026 | 03:52:52 PM
Home News Kerala ജീവനുള്ള പാമ്പിനെ ചാക്കിലാക്കി മാലിന്യത്തിനൊപ്പം നല്‍കി

ജീവനുള്ള പാമ്പിനെ ചാക്കിലാക്കി മാലിന്യത്തിനൊപ്പം നല്‍കി

കോഴിക്കോട് . ഹരിത കർമ്മ സേനയോട് കണ്ണില്ലാത്ത ക്രൂരത, ജീവനുള്ള പാമ്പിനെ ചാക്കിലാക്കി മാലിന്യത്തിനൊപ്പം ഒളിപ്പിച്ചു. ചാക്ക് തുറന്ന ജീവനക്കാർ കണ്ടത് ജീവനുള്ള പാമ്പിനെ. പാമ്പ് പുറത്തേക്ക് ചാടിയതോടെ തലനാരിഴക്ക് ഒഴിവായത് വൻ അപകടം

ജീവനും കൊണ്ട് ഓടിയെന്ന് ഹരിത കർമ്മ സേനാംഗം ഹരിത. മറ്റ് മാലിന്യ ചാക്കുകൾക്കൊപ്പമാണ് പാമ്പ് ഒളിപ്പിച്ച ചാക്കും വെച്ചത്

കൊയിലാണ്ടി നഗരസഭയിലെ ഹരിത കർമ്മ സേനക്കാണ് ദുരനുഭവം. ഇത്തരത്തിലുള്ള പ്രവൃത്തി മനുഷ്യജീവന് ഭീഷണിയെന്ന് ഹരിത കർമ്മ സേന

ഹരിത കർമ്മ സേനയോട് ഇത്തരം ക്രൂരത ആവർത്തിക്കരുതെന്ന് ജീവനക്കാരുടെ അഭ്യർഥന