Home News Breaking News ‘മുസ്ലിം ലീ​ഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത് അം​ഗീകരിക്കില്ല’; കോൺ​ഗ്രസിന് മുന്നറിയിപ്പുമായി വി. മുരളീധരൻ

‘മുസ്ലിം ലീ​ഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത് അം​ഗീകരിക്കില്ല’; കോൺ​ഗ്രസിന് മുന്നറിയിപ്പുമായി വി. മുരളീധരൻ

Advertisement

തിരുവനന്തപുരം: മുസ്ലിം ലീ​ഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത് അം​ഗീകരിക്കാനാകില്ലെന്ന് ബിജെപി നിയുക്ത എംഎൽഎ വി. മുരളീധരൻ. വിദ്യാഭ്യാസ വകുപ്പ് ലീഗിന് നൽകുന്നത് വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും വർഗീയ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നും മുരളീധരൻ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Also Read: താമസസ്ഥലത്തെ മുറിയിൽ തീ ആളിപ്പടർന്നു, പുക ശ്വസിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

കഴക്കൂട്ടത്തുനിന്നാണ് മുരളീധരൻ തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ലീ​ഗായിരുന്നു വി​ദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ ഇക്കുറി വിദ്യാഭ്യാസം കോൺ​ഗ്രസ് ഏറ്റെടുത്ത് പകരം ആരോ​ഗ്യം ലീ​ഗിന് നൽകുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here