25.4 C
Kollam
Tuesday 3rd November, 2026 | 07:04:32 AM
Home News Kerala വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും പരസ്പരം കൈകൾ കൂട്ടിക്കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും പരസ്പരം കൈകൾ കൂട്ടിക്കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Advertisement

തിരുവനന്തപുരം: പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാണിക്കൽ പാറയുടെ അടുത്തുള്ള ഒരു റബ്ബർമരത്തിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളനാട് മിത്രനികേതന്‍ സ്വദേശികളായ ഷിബിന്‍ അര്‍ച്ചന എന്നിവരാണ് മരിച്ചത്.പരസ്പരം കൈകൾ കൂട്ടിക്കെട്ടി തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ.

വെള്ളാണിക്കൽ പാറ സന്ദര്‍ശിക്കാനെത്തിയവരാണ് മൃതദേഹം കണ്ടൈത്തിയത്. ഇവര്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോത്തൻകോട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

അര്‍ച്ചനയെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.