29.6 C
Kollam
Saturday 12th September, 2026 | 12:10:16 PM
Home News Breaking News എംഡിഎംഎ പ്രതിയും ബന്ധുക്കളും ചേർന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു

എംഡിഎംഎ പ്രതിയും ബന്ധുക്കളും ചേർന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു

ചിറയിൻകീഴ്. ചിറയിൻകീഴിൽ 26 കാരൻ എം ഡി എം എ യുമായി പിടിയിൽ. തിരുവനന്തപുരം എക്സൈസ് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ നിഷാദിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് ശാർക്കര അമ്പലത്തിനു സമീപം ദൈവകൃപ വീട്ടിൽ വിഷ്ണുദാസ് മകൻ 26 വയസ്സുള്ള അഗാറസിനെയാണ് അതി സാഹസികമായി പിടികൂടിയത്.
പ്രതിയും ബന്ധുക്കളും ചേർന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു
ആക്രമണത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരുക്കേറ്റു.


സിവിൽ എക്‌സൈസ് ഓഫീസർമാരായ ആരോമൽ രാജൻ, ശരൺ എന്നിവർ ക്കാണ് പരുക്കേറ്റത്.പ്രതിയിൽ നിന്നും വ്യാവസായിക അളവിലുള്ള 18 ഗ്രാം MDMA പിടികൂടിയാതായി എക്സൈസ് സംഘം അറിയിച്ചു.
ആറ്റിങ്ങൽ, ചിറയിൻകീഴ് പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളും, ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കൈവശം വാണിജ്യ അടിസ്ഥാനത്തിലുള്ള MDMA സൂക്ഷിക്കാൻ ഏൽപ്പിച്ചതിലും,ടി അഗാറസിന്റെ കൈവശം 100 ഗ്രാമിലധികം MDMA കണ്ടെത്തിയ കേസിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.ടി അഗാറസിനെ വിയ്യൂർ സെൻട്രൽ ജയിലിൽ കാപ്പ കേസിൽ ശിക്ഷ അനുഭവിച്ചു ഇറങ്ങിയതിന് ശേഷമാണ് ഇയാളെ എക്‌സൈസ് സംഘം ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.