27.7 C
Kollam
Saturday 19th September, 2026 | 10:35:39 PM
Home News Breaking News എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ റോഡ് ഷോ

എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ റോഡ് ഷോ

കണ്ണൂര്‍.എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ റോഡ് ഷോ കണ്ണൂരിൽ. കണ്ണൂർ എയർപോർട്ട് മുതൽ ധർമ്മടം മണ്ഡലത്തിലെ പിണറായി വരെയായിരുന്നു മുഖ്യമന്ത്രി റോഡ് ഷോ സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് നേതാവ് വി പി അബ്ദുൾ റഷീദ് ആണ് ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ എതിർ സ്ഥാനാർഥി.

also read:

ധർമ്മടം മണ്ഡലത്തിൽ മൂന്നാമൂഴത്തിന് ഇറങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ LDF സർക്കാരിൻ്റെ മൂന്നാം ഊഴം ലക്ഷ്യം വെച്ചുള്ള മത്സരം.തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തെ ഇളക്കിമറിച്ച് മുഖ്യമന്ത്രിയുടെ റോഡ് ഷോ.

കണ്ണൂർ എയർപോർട്ടിൽ നിന്ന് തുടങ്ങിയ റോഡ് ഷോയിൽ പാർട്ടി പ്രവർത്തകരും നേതാക്കളും അണിനിരന്നു. വഴിയരികിലും അണികളുടെ ആവേശം.റോഡ് ഷോ മട്ടന്നൂർ ധർമടം മണ്ഡലങ്ങളിൽ പര്യടനം നടത്തിയാണ് പിണറായി വിജയൻ്റെ ജന്മനാട്ടിൽ എത്തിയത് റോഡ് ഷോ സമാപിച്ചത്.

ധർമ്മടത്ത് പിണറായിയെ നേരിടാൻ യുവ സ്ഥാനാർത്ഥിയെയാണ് കോൺഗ്രസ് രംഗത്തിറക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി അബ്ദുൾ റഷീദ് യുഡിഎഫ് സ്ഥാനാർഥിയാകും.