Home News Breaking News 120 ഗ്രാം mdma യുമായി കർണാടക സ്വദേശിയായ യുവതി ഉൾപ്പെടെ 4 പേരെ ചെർപ്പുളശ്ശേരി പോലീസ്...

120 ഗ്രാം mdma യുമായി കർണാടക സ്വദേശിയായ യുവതി ഉൾപ്പെടെ 4 പേരെ ചെർപ്പുളശ്ശേരി പോലീസ് പിടികൂടി

Advertisement

ചെർപ്പുളശ്ശേരിയിൽ 120 ഗ്രാം mdma യുമായി കർണാടക സ്വദേശിയായ യുവതി ഉൾപ്പെടെ 4 പേരെ ചെർപ്പുളശ്ശേരി പോലീസ് പിടികൂടി.

എടത്താനാട്ടുകാര സ്വദേശി നിയാസ്, കർണാടക സ്വദേശി സുരേന്ദ്രൻ, മലപ്പുറം എടപറ്റ സ്വദേശി ഷാജഹാൻ, ബാംഗ്ളൂർ സ്വദേശി ആമിന ബീവി എന്നിവർ ആണ് പിടിയിൽ ആയത്.

ഇവർ സഞ്ചാരിച് രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിൽ എടുത്തു..

കർണാടകയിൽ നിന്ന് വില്പനക്ക് ആയി എത്തിച്ച mdma ആണ് പിടികൂടിയത്.

ബുധനാഴ്ച്ച ഉച്ചയോടെ വെള്ളിനെഴി കണ്ടത്തോട് പാലത്തിനു സമീപം ലഹരി കൈമാറ്റം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ചെർപ്പുളശ്ശേരി പോലീസ് നടത്തിയ പരിശോധനയിൽ ആണ് 120 ഗ്രാം mdma പിടികൂടിയത്.

Advertisement