27 C
Kollam
Sunday 13th September, 2026 | 12:39:07 AM
Home News Breaking News ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനി എന്ന ഒൻപതു വയസ്സുകാരി ഇന്ന്...

ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനി എന്ന ഒൻപതു വയസ്സുകാരി ഇന്ന് സ്കൂളിലേക്ക് പോകും

പാലക്കാട്. ജില്ലയിലെ പല്ലശ്ശേന ഒഴിവുപാറ LP സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് വിനോദിനി.
2024 സെപ്തംബർ 24 നാണ് വീട്ടുമുറ്റത്ത് കളിക്കുമ്പോൾ വീണ് കൈ ഒടിയുന്നത്. തുടർന്ന് പാലക്കാട് ജില്ലാശുപത്രിയിൽ ചികിത്സ തേടി.

അവിടെ നിന്ന് പ്ലാസ്റ്ററിട്ടതിൽ പിഴവുണ്ടായെന്നാണ് കുടുംബത്തിൻ്റെ ആരോപണം. പ്ലാസ്റ്ററിട്ട കൈയിൽ പഴുപ്പ് കൂടി രക്ത ഓട്ടം തകരാറിലായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് കൈ മുറിച്ചു മാറ്റി.
വിഷയം തുടർച്ചയായ വാർത്തയായതോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കുട്ടിക്ക് കൃത്രിമ കൈ നല്കിയത്.