26.8 C
Kollam
Tuesday 22nd September, 2026 | 11:12:40 PM
Home News Breaking News എംഎസ്എഫ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച റാപ് സോങ്ങിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി, വിവാദമായതോടെ ഡിലീറ്റ്...

എംഎസ്എഫ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച റാപ് സോങ്ങിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി, വിവാദമായതോടെ ഡിലീറ്റ് ചെയ്തു

കോഴിക്കോട്.എം.എസ്.എഫിന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച റാപ് സോങ്ങിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും.ചർച്ചയായതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഉൾപ്പെടെ ഡിലീറ്റ് ചെയ്തു.വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്.

മതരാഷ്ട്ര വാദം ഉന്നയിക്കുകയും മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നോടുക്കുകയും ചെയ്യുന്ന പാക്കിസ്ഥാൻ നേതാവിനോട് പി.കെ നവാസിനും സംഘത്തിനും എന്ത് ബന്ധം എന്ന് ചോദ്യം.നമ്മുടെ രാജ്യത്തോടും, മതനിരപേക്ഷ ബോധത്തെയും നിരന്തരം അക്രമിക്കുകയും ആർഎസ്എസിന്റെ തീവ്ര ദേശീയതക്ക് ഇന്ത്യയിൽ വളരാൻ സഹായകമാകുന്ന നിലപാടെടുത്ത ഇമ്രാൻ ഖാൻ ആണോ നവാസിന്റെ ഹീറോ? എന്നും പി.എസ് സഞ്ജീവ്.

സംഘപരിവാറിന് വളരാൻ മണ്ണ് ഒരുക്കുക ലക്ഷ്യം.നവാസിന് പ്രതിബദ്ധത ജമാഅത് ഇസ്ലാമിയോട് എന്നും വിമർശനം.രണ്ട് ദിവസം മുൻപ് ഡോ. എം.കെ മുനീർ ആണ് സോങ് റിലീസ് ചെയ്തത്.സീതി സാഹിബ്, സി.എച്ച് മുഹമ്മദ്‌ കോയ, പാണക്കാട് തങ്ങൾ-മാർ, മുഹമ്മദ്‌ ഇസ്ലമയിൽ സാഹിബ്, ഇ. അഹമ്മദ് തുടങ്ങിയ ആളുകൾ ഒക്കെ ഇടം പിടിച്ച പാട്ടിലാണ് ഇമ്രാൻ ഖാനും ഇടം പിടിച്ചത്.

ഇത് msf ന്റെ ഗ്രൂപ്പുകളിൽ ഉൾപ്പെടെ ചർച്ച ആയതോടെയാണ് പിൻവലിച്ചത്.2.47 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് റിലീസ് ചെയ്‍തത്.അതിൽ 2.23 സെക്കന്റിൽ ആയിരുന്നു ഇമ്രാൻ ഖാൻ.പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവ് കൂടിയാണ് ഇമ്രാൻ ഖാൻ