Home News Breaking News തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാത്ര സൗകര്യം അനിവാര്യം,RRTS ന് 100 കോടി

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാത്ര സൗകര്യം അനിവാര്യം,RRTS ന് 100 കോടി

48,383.83 കോടി രൂപ രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ ക്ഷേമ പെന്‍ഷനായി നല്‍കി. 62 ലക്ഷം ജനങ്ങള്‍ക്ക് മുടക്കമില്ലാതെ എല്ലാ മാസവും രണ്ടായിരം രൂപ നല്‍കി. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും 54000 കോടി രൂപ ക്ഷേമപെന്‍ഷനായി നല്‍കുംഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് കുടിശ്ശിക അടക്കം 35,089 രൂപ നല്‍കി

90000 കോടി രൂപ ഒന്ന് രണ്ട് പിണറായി സര്‍ക്കാര്‍ ക്ഷേമപെന്‍ഷനായി നല്‍കി. കായികമേഖലയിൽ അടിസ്ഥാനവികസനത്തിന് 5000 കോടിരൂപ ചെലവഴിച്ചു. ഇന്ത്യയിലെ ആകെ പി എസ് സി നിയമനങ്ങളുടെ 60% വും കേരളത്തിൽ

മെഡിസെപ്പ് വഴി 2374 കോടി രൂപയുടെ 14 ലക്ഷം ക്ലൈമുകൾ ചെയ്തു. ലോകത്തിനൊപ്പം കേരളത്തിൽ സഞ്ചരിക്കാൻ കഴിയുമെന്ന് നാം തെളിയിച്ചു. കാരുണ്യ പദ്ധതി. 42.1 ലക്ഷം കുടുംബത്തിലെ ഒന്നര കോടി പേര്‍ക്ക് സഹായം. 4236.22 കോടി ചെലവഴിച്ചു

കാരുണ്യ ബെനവലന്‍റ് ഫണ്ടിനായി ചെലവഴിച്ചത് 606.5 കോടി
പ്രതിരോധ ഗവേഷണ രംഗത്തിന് 50 കോടി രൂപ
റെയർ എർത്ത് കോർഡിഡോർ – 100 കോടി


ചവറ – വിഴിഞ്ഞം ബന്ധിപ്പിക്കും വിഴിഞ്ഞം – ചവറ – കൊച്ചി ഇടനാഴി. റെയർ എർത്തു ഖനനം.റെയർ എർത്തു കോറിഡോർ സ്ഥാപികും.ഇതിനായി 100 കോടി രൂപ.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാത്ര സൗകര്യം അനിവാര്യം.RRTS ന് 100 കോടി

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ അതിവേഗയാത്ര സൗകര്യം അനിവാര്യം.കേന്ദ്ര നഗരകാര്യ മന്ത്രാലയം പദ്ധതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.നാല് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്.നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാൻ കഴിക്കും. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി