26.6 C
Kollam
Saturday 12th September, 2026 | 02:08:37 AM
Home News Breaking News ഥാർ ജീപ്പ് ഇടിച്ച് പരുക്കേറ്റ് ചികിൽസയിലിരുന്ന ബൈക്ക് യാത്രക്കാരനും മരിച്ചു

ഥാർ ജീപ്പ് ഇടിച്ച് പരുക്കേറ്റ് ചികിൽസയിലിരുന്ന ബൈക്ക് യാത്രക്കാരനും മരിച്ചു

കിളിമാനൂര്‍. ഥാർ ജീപ്പ് ഇടിച്ച് പരുക്കേറ്റ് ചികിൽസയിലിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു.കിളിമാനൂർ കുന്നുമ്മേൽ സ്വദേശി രജിത്ത് (39) ആണ് മരിച്ചത്.ബൈക്കിൽ രജിത്തിനൊപ്പം സഞ്ചരിച്ചിരുന്ന ഭാര്യ അംബിക ഇക്കഴിഞ്ഞ 7 ന് മരിച്ചിരുന്നു

ഈ മാസം 3 ന് കിളിമാനൂർ പാപ്പാലയിൽ വച്ചായിരുന്നു അപകടം.രജിത്തും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ഥാർ ജീപ്പ് ഇടിയ്ക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ രജിത്തിൻ്റെ ഭാര്യയുടെ തലയിലൂടെ ഥാർ ജീപ്പ് കയറ്റിയിറക്കുകയായിരുന്നു

ഈ വാഹനത്തിൽ നിന്നും മദ്യ ലഹരിയിലായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു.ഇയാളെ പിന്നീട് പോലീസ് ജാമ്യത്തിൽ വിട്ടു.വാഹനത്തിൽ നിന്നും രണ്ട് ഉന്നതരുടെ ഐഡി കാർഡുകൾ കണ്ടെത്തിയിരുന്നു.ഉന്നതരെ സംരക്ഷിയ്ക്കാൻ കിളിമാനൂർ പോലീസ് ശ്രമിച്ചുവെന്ന് കിട്ടി മരിച്ച രജിത്ത് മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നു

നാളിതുവരേയും ഒരാളെപ്പോലും കിളിമാനൂർ പോലീസ് പിടികൂടിയിട്ടില്ല.രജിത്തിൻ്റെ ഭാര്യ അംബികയുടെ മരണത്തിന് ശേഷം സമ്മർദ്ദങ്ങളെ തുടർന്നാണ് പോലീസ് നരഹത്യയ്ക്കുള്ള വകുപ്പ് ചേർത്തത്