28.7 C
Kollam
Wednesday 28th October, 2026 | 08:16:49 PM
Home News Breaking News ഫോട്ടോ ജേർണലിസ്റ്റ് എൻ പി ജയൻ വീടിനുള്ളിൽ മരിച്ച നിലയിൽ

ഫോട്ടോ ജേർണലിസ്റ്റ് എൻ പി ജയൻ വീടിനുള്ളിൽ മരിച്ച നിലയിൽ

Advertisement

വയനാട് . പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് നെന്മേനിക്കുന്ന് നിരവത്ത് എൻ .പി ജയൻ (57) വീടിനുള്ളിൽ മരിച്ച നിലയിൽ. മാധ്യമം, ഇന്ത്യൻ എക്സ്പ്രസ് പത്രങ്ങളിൽ ദീർഘകാലം ഫോട്ടോഗ്രാഫറായിരുന്നു. വയനാട്ടിൽ നൂൽപ്പുഴക്കടുത്ത ഞണ്ടൻകൊല്ലിയിൽ വർഷങ്ങൾക്ക് മുമ്പുണ്ടായ ആദിവാസി കോളനിയിലെ പട്ടിണി മരണത്തിൽ എൻ.പി.ജയനെടുത്ത ചിത്രങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. സുൽത്താൻ ബത്തേരി ചുങ്കത്ത് വിബ്ജിയോർ എന്ന പേരിൽ സ്റ്റുഡിയോ നടത്തിയിരുന്നു. ഇന്ത്യൻ എക്സ്പ്രസിൽ നിന്ന് രാജിവെച്ച് ബംഗളൂരുവിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു.