26.4 C
Kollam
Saturday 7th November, 2026 | 09:54:01 AM
Home News Breaking News മെഡിക്കൽ കോളേജ് ആശുപത്രിയിൽ വേണുവിൻ്റെ മരണം : കുടുംബത്തിൻ്റെ മൊഴിയെടുക്കുന്നു

മെഡിക്കൽ കോളേജ് ആശുപത്രിയിൽ വേണുവിൻ്റെ മരണം : കുടുംബത്തിൻ്റെ മൊഴിയെടുക്കുന്നു

Advertisement

ചവറ.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ച കൊല്ലം സ്വദേശി വേണുവിൻ്റെ കുടുംബത്തിന്റെ മൊഴിയെടുക്കാൻ മെഡിക്കൽ എജുക്കേഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എത്തി.ചവറ കെ.എം.എം.എൽ.ഗൗസ്റ്റ് ഹൗസിൽ വെച്ചാണ് മൊഴിയെടുക്കുന്നത്.വേണു മരിച്ചത് ചികിത്സ കിട്ടാതെന്നായിരുന്നു കുടുംബത്തിൻ്റെ പരാതി.നേരത്തെ രണ്ട് തവണ മൊഴിയെടുക്കാൻ അന്വേഷണസംഘം തീരുമാനിച്ചെങ്കിലും മാറ്റി വെക്കുകയായിരുന്നു.

ഇൻറലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ് ഗസ്റ്റ് ഹൗസിൽ വച്ച് നടത്തുന്നത്