26.4 C
Kollam
Saturday 7th November, 2026 | 09:08:58 AM
Home News Kerala യുവനടിയുടെ ബന്ധുവിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡോക്ടറുടെ ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ

യുവനടിയുടെ ബന്ധുവിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡോക്ടറുടെ ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ

Advertisement

കൊച്ചി: യുവനടിയുടെ ബന്ധുവിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡോക്ടർ ജോൺസൺ ജെ. വർഗീസിന്റെ ഫോണിൽ നിന്ന് 12 സ്ത്രീകൾക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ സ്ത്രീകൾക്ക് ഡോക്ടറുമായി ബന്ധമുണ്ടായിരുന്നോ, ഇവരിൽ ആർക്കെങ്കിലും നേരിടേണ്ടിവന്നത് സമാനമായ അനുഭവങ്ങളാണോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

കഴിഞ്ഞ ദിവസം യുവനടിയുടെ ബന്ധു ഡോക്ടർക്കെതിരേ ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ ഡോക്ടറുടെ ഫോൺ പൊലീസ് പരിശോധിച്ചപ്പോഴാണ് സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തിയത്. ഫോണിൽ നിന്ന് ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

നിലവിൽ ഒളിവിലുള്ള ഡോക്ടറെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും പൊലീസ് നീക്കം നടത്തുന്നുണ്ട്. ഇയാൾക്ക് കൂടുതൽ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നോ, കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തുമോയെന്നും അന്വേഷിക്കുന്നുണ്ട്.

അതേസമയം, ഡോക്ടറെ മർദിച്ച സംഭവത്തിൽ നടിയും നടനുമടക്കമുള്ളവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പരാതി നൽകിയ ഡോക്ടർക്കെതിരേയാണ് ഇപ്പോൾ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here