28.6 C
Kollam
Thursday 5th November, 2026 | 05:34:27 PM
Home News Breaking News മാട്ടുപ്പെട്ടിക്ക് സമീപം വിനോദ സഞ്ചാരികളായ സ്കൂൾ കുട്ടികളുമായി പോയ ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞു

മാട്ടുപ്പെട്ടിക്ക് സമീപം വിനോദ സഞ്ചാരികളായ സ്കൂൾ കുട്ടികളുമായി പോയ ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞു

Advertisement

ഇടുക്കി .മൂന്നാർ മാട്ടുപ്പെട്ടിക്ക് സമീപം വിനോദ സഞ്ചാരികളായ സ്കൂൾ കുട്ടികളുമായി പോയ ജീപ്പ് അപകടത്തിൽപ്പെട്ടു.

തമിഴ്നാട്ടിൽനിന്നും മൂന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിൽപ്പെട്ട കുട്ടികൾ സഞ്ചരിച്ചിരുന്ന ജീപ്പ് ആണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്.


അപകടത്തിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

ഒരു കുട്ടിക്ക് ഗുരുതര പരിക്ക് സംഭവിച്ചിട്ടുള്ളതായാണ് വിവരം.

ഈ കുട്ടിയെ വിദഗ്ത ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റ മറ്റു കുട്ടികൾ മൂന്നാറിലെ ആശുപത്രിയിൽ ചികിത്സ തേടി.

വാഹനത്തിൽ ആകെ 8 വിദ്യാർത്ഥികൾ ആയിരുന്നു ഉണ്ടായിരുന്നത്.

തമിഴ്നാട് തരൂരിൽ നിന്ന് രണ്ട് ബസുകളിലായിട്ടായിരുന്നു വിദ്യാർത്ഥികളുടെ സംഘം വിനോദസഞ്ചാരത്തിനായി മൂന്നാറിൽ എത്തിയത്.

മൂന്നാലെത്തിയശേഷം തുടർ യാത്രക്ക് ഇവർ ജീപ്പെടുക്കുകയായിരുന്നു.