Home Blog Page 890

ലോക്കറിലെ നഷ്ടത്തിന് വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം; വ്യക്തത വരുത്തി ധനമന്ത്രി

ന്യൂഡൽഹി: ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കൾ നഷ്ടമായാൽ ലോക്കറുടമയ്ക്ക് വാർഷിക വാടകയുടെ നൂറിരട്ടി തുക ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ലോക്‌സഭയിൽ ചോദ്യോത്തര വേളയിൽ കോൺഗ്രസ് നേതാവും എംപിയുമായ നാംദിയോ ദസാറാം കിർസൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കൾ പരിശോധിക്കാനും വില രേഖപ്പെടുത്താനും ബാങ്കുകൾക്ക് അനുമതിയില്ല. ഈ നിയന്ത്രണം നിലവിലുള്ളതിനാൽ ലോക്കറിലെ വസ്തുക്കളുടെ ശരിക്കുള്ള മൂല്യത്തിന് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് അസാദ്ധ്യമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഓരോ വസ്തുക്കൾ വെവ്വേറെ നഷ്ടപരിഹാരം നൽകുന്നത് സാദ്ധ്യമല്ല. അതിനാൽ ലോക്കർ തകർക്കപ്പെടുകയോ മറ്റെന്തെങ്കിലും തരത്തിൽ നഷ്ടം വരികയോ ചെയ്താൽ 100 മടങ്ങ് തുക നൽകാനാണ് തീരുമാനമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.

ഹോം വോട്ടിം​ഗ്; ആദ്യ ദിനത്തിൽ രേഖപ്പെടുത്തിയത് 10,922 വോട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോം വോട്ടിംഗിന് തുടക്കമായി. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിക്ക് ആരംഭിച്ച ഹോം വോട്ടിംഗ് രാത്രി എട്ട് വരെ തുടർന്നു. പ്രായമായവർക്കും അവശരായവർക്കും വേണ്ടിയാണ് സംസ്ഥാനത്ത് ഹോം വോട്ടിംഗ് സംവിധാനം ഒരുക്കിയത്. ഇന്നലെ മാത്രം 10,922 പേർ ഹോം വോട്ടിംഗ് ചെയ്തതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.


കമീഷന്റെ കണക്ക് പ്രകാരം 85 വയസ്സിന് മുകളിലുള്ള 7561 പേരും ശാരീരിക പരിമിതിയുള്ള 3361 പേരും വോട്ട് ചെയ്തു. സംസ്ഥാനത്ത് 2,07,757 പേരാണ് ഹോം വോട്ടിങ്ങിനായി അപേക്ഷിച്ചിട്ടുള്ളത്. 85 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാർക്കും 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാർക്കുമായാണ് ഹോം വോട്ടിംഗ്. ഒരു ലക്ഷത്തി നാൽപത്തയ്യായിരത്തിൽ അധികം വോട്ടർമാർ കേരളത്തിൽ ഹോം വോട്ടിംഗ് നടത്തുമെന്നാണ് കരുതുന്നത്.


നേരത്തെ പേര് നൽകിയവരുടെ വീടുകളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷ ഉദ്യോഗസ്ഥർ, വീഡിയോഗ്രാഫർ, മൈക്രോ ഒബ്സർവർ എന്നിവടരടങ്ങുന്ന സംഘം എത്തിയാണ് ഹോം വോട്ടിംഗ് രേഖപ്പെടുത്തുന്നത്. വോട്ടർ ഐഡി കാർഡ് പരിശോധിച്ചുറപ്പാക്കി, താത്കാലിക പോളിങ് സ്റ്റേഷൻ സജ്ജീകരിച്ചാണ് വോട്ടെടുപ്പ് നടത്തുന്നത്. ബാലറ്റുകൾ സീൽഡ് കവറുകളിലേക്ക് മാറ്റി പെട്ടിയിലേക്ക് ഇടും. നാലാം തീയതി വരെയാണ് ഹോം വോട്ടിങ്ങിനുള്ള സൗകര്യം.

ഉല്ലാസ് കോവൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രഭാത നടത്തം

പതാരം :കുന്നത്തുരിലെ യു.ഡി.എഫ് സ്ഥാനാർഥി ഉല്ലാസ് കോവൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യൂത്ത് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഭാത നടത്തം സംഘടിപ്പിച്ചു. ഡി.സി. സി ജനറൽ സെക്രട്ടറി പ.കെ രവി ഫ്ലാഗ്ഓഫ് ചെയ്ത് ഉത്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശ്രീശാന്ത് അധ്യക്ഷത വഹിച്ചു.


ഡി.സി.സി അംഗം സരസ്വതിഅമ്മ, യു.ഡി.ഫ് ചെയർമാൻ എസ്.സുഭാഷ്,ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌മാരായ ഇഞ്ചക്കാട് അജയകുമാർ, ബി. ശ്രീകുമാർ, കൊമ്പിപ്പിള്ളിൽ സന്തോഷ്‌,പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആശാ രമേശ്‌,യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ഷാഫി ചെമ്മാത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ സന്ദീപ് കുമാർ, ജനറൽ സെക്രട്ടറിമാരായ വിളയിൽ ജി. അനുകൃഷ്ണൻ, ആനന്ദ് കണ്ണൻങ്കര,അൻവർ പുത്തൻപുരയിൽ അരുൺകുമാർ,കോൺഗ്രസ്‌ ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ബിജു രാജൻ, ബാബു മംഗലത്ത്, പ്രേംകുമാർ എന്നിവർ നേതൃത്വം കൊടുത്തു.

പൊലീസിനുനേരെ മയക്കുമരുന്നു മാഫിയ ആക്രമണം

മാന്നാര്‍. പോലീസുകാരെയും മയക്കുമരുന്ന് മാഫിയ ആക്രമിച്ചു. മാന്നാർ പെരിങ്ങലപ്പുറം ക്ഷേത്ര ഉത്സവത്തിന് ഇടയിലാണ് സംഭവം. അക്രമത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റു. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ജീപ്പിന് നേരെയും അക്രമണം

മാന്നാർ സ്റ്റേഷനിലെ സിപിഒ വിനീതാനാണ് മർദ്ദനമേറ്റത്.

also read:

രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിൽ

കോട്ടയം പുതുപ്പള്ളിയില്‍ സൈക്കിളില്‍ വോട്ടുതേടി രാഹുല്‍ ഗാന്ധി

കണ്ണൂര്‍. രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിൽ, രാവിലെ 10.30 ന് രാഹുൽ ഗാന്ധി കണ്ണൂരിൽ എത്തും. കണ്ണൂർ പോലീസ് മൈതാനിയിലെ പൊതുസമ്മേളനത്തിൽ സംസാരിക്കും. ജില്ലയിലെ മുഴുവൻ യുഡിഎഫ് സ്ഥാനാർത്ഥികളും പൊതുസമ്മേളനത്തിൽ പങ്കെടുക്കും

കെ സി വേണുഗോപാൽ, സണ്ണി ജോസഫ് കെ സുധാകരൻ, ദീപ ദാസ് മുൻഷി എന്നിവരും പരിപാടി പങ്കെടുക്കും. കോഴിക്കോട് ജില്ലയിലെ പ്രചരണ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും

also read:

എഫ് സി ആർ എ ഭേദഗതി ,നിലപാട് കടുപ്പിച്ച് ക്രൈസ്തവ സഭ

കൊച്ചി.എഫ് സി ആർ എ ഭേദഗതി വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ക്രൈസ്തവ സഭകള്‍. ഭേദഗതി പിൻവലിക്കണം. ഇല്ലെങ്കിൽ ബിജെപിയുമായി ഒരുതരത്തിലുള്ള സഹകരണവും വേണ്ട. കേരള കാത്തലിക് ബിഷപ്പ് കോൺഫറൻസ് മെത്രാന്മാർ ഇന്നലെ പരസ്പരം ഓൺലൈൻ ചർച്ച ചെയ്തു. പ്രതിനിധികൾ പ്രധാനമന്ത്രിയെ കാണുന്നതും ചർച്ചയിൽ

പ്രധാനമന്ത്രിയെ പ്രതിഷേധം അറിയിക്കാൻ ഒരുങ്ങി സീറോ മലബാർ സഭ.ലാറ്റിൻ കാത്തലിക് സഭയും മലങ്കര കാത്തലിക് സഭയും പ്രധാനമന്ത്രിക്ക് പരാതി അയയ്ക്കും.ഭേദഗതി ക്രൈസ്തവസഭയുടെ അസ്ഥിവാരം തോണ്ടുന്നതെന്ന് വിലയിരുത്തൽ..

ഭേദഗതിയിലെ ചില ചട്ടങ്ങൾ സഭയുടെ വളർച്ചയെ നശിപ്പിക്കും. പ്രധാനമന്ത്രിക്ക് പ്രതിഷേധം അറിയിക്കാൻ സന്യാസി സന്യാസിനി സഭകൾക്ക് മെത്രാന്മാരുടെ നിർദ്ദേശം.ഭേദഗതി പിൻവലിക്കണം എന്ന നിലപാടിൽ ഏകസ്വരം
ഓർത്തഡോക്സ് സഭകൾ അടക്കം പ്രതിഷേധത്തിൽ അടിയന്തരയോഗം ചേരാൻ ഒരുങ്ങി കെ സിബിസി
ഇന്ന് വൈകിട്ട് യോഗം ചേർന്ന സ്ഥിതിഗതികൾ വിലയിരുത്തും.
നോർത്ത് ഇന്ത്യയിലെ മുഴുവൻ മിഷനറി പ്രവർത്തനങ്ങളെയും ഇത് ബാധിക്കും എന്ന് പ്രാഥമിക വിലയിരുത്തൽ

പിന്തുണ ഇടതുപക്ഷത്തിന് തന്നെ, സൂചന നൽകി SDPI സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം.പിന്തുണ ഇടതുപക്ഷത്തിന് തന്നെ, സൂചന നൽകി SDPI സംസ്ഥാന പ്രസിഡന്റ്. ഇത്തവണ SDPI പിന്തുണ ഒരു മുന്നണിക്ക് ആയിരിക്കുമെന്ന് CPA ലത്തീഫ് . മണ്ഡലങ്ങൾ നോക്കിയുള്ള പിന്തുണ ഇത്തവണയില്ല. ഒരു മുന്നണിയെ പിന്തുണക്കാനാണ് തീരുമാനം

നേമത്ത് പിന്തുണ LDF സ്ഥാനാർത്ഥിക്ക് എന്നും സിപിഎ ലത്തീഫ്. സംസ്ഥാന സർക്കാരിനെ വിമർശിച്ചിരുന്നത് വിഷയാധിഷ്ഠിതമായി. എല്ലാ സർക്കാരുകളെയും വിമർശിക്കേണ്ടി വരാറുണ്ട്. LDF പൂർണമായും പരാജയം ആണെന്ന് അത് കൊണ്ട് പറയാൻ കഴിയില്ല. ആരെ എങ്കിലും വിമർശിക്കുന്നത് പിന്നീട് അവരെ പിന്തുണക്കുന്നതിന് തടസ്സമില്ലന്നും സിപിഎ ലത്തീഫ് വ്യക്തമാക്കി.

also read:

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം UDF നേതാക്കൾ അവഹേളിച്ചന്നും വിമർശനം. SDPI പിന്തുണയിൽ വിജയിച്ച കോണ്ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. വിഡി സതീശൻ ആവശ്യപ്പെട്ടാണ് രാജിവെച്ചത്. ജനാധിപത്യത്തിൽ വോട്ട് വാങ്ങേണ്ട എന്ന് പറഞ്ഞത് അശ്ലീലമാണ്. ഈ വിഷയം SDPI കണക്കിലെടുക്കും

സ്ഥാനാർഥികൾ പത്രിക പിൻവലിച്ചത് മറ്റ് മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ. പത്രിക പിൻവലിക്കാൻ
സാമ്പത്തിക പ്രതിസന്ധിയും കാരണമെന്ന് സിപിഎ ലത്തീഫ്. സ്വാധീന മേഖലകളിൽ സ്ഥാനാർത്ഥിയില്ലാത്തതിൽ വിചിത്ര വിശദീകരണവുമായി SDPI നേതൃത്വം. മറ്റ് മണ്ഡലങ്ങളിൽ കൂടി വോട്ട് വർധിപ്പിക്കാനാണ് വോട്ട് കൂടുതലുള്ള മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ഒഴിവാക്കിയതെന്ന് മറുപടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടുകൾ ലഭിച്ച മണ്ഡലങ്ങളിലൊന്നും SDPI ക്ക് സ്ഥാനാർഥികളില്ല

തദ്ദേശത്തിൽ നേട്ടം ഉണ്ടാക്കിയ മേഖലയിലും SDPI സ്ഥാനാർത്ഥികളില്ല. SDPI സ്ഥാനാർത്ഥികളെ ഒഴിവാക്കിയത് ഡീലിന്റെ ഭാഗമെന്ന് ആരോപണം ശക്തം

ഏതു ഫണ്ടാണ് കൊള്ളയടിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം: മുഖ്യമന്ത്രി

ചവറ. കേന്ദ്ര ഫണ്ട് കേരളത്തിലെ ഇടതു സർക്കാർ കൊള്ളയടി ച്ചെന്നു പറഞ്ഞ പ്രധാനമന്ത്രി, കേന്ദ്രം തന്ന ഏതു പണത്തിന്റെ കാര്യ മാണെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി കേരളത്തിൽ വന്നു പറഞ്ഞ അങ്ങേയറ്റം പരിഹാസ്യ മായ കാര്യങ്ങൾ ആർക്കും ഉൾക്കൊള്ളാൻ കഴിയില്ല. ചവറയിലെ എൽഡിഎഫ് സ്ഥാനാർഥി സുജിത് വിജയൻ പിള്ളയുടെ തിരഞ്ഞെ ടുപ്പു സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളം ദുരന്തങ്ങൾ നേരിട്ടപ്പോൾ പോലും സഹായിച്ചില്ല. മുണ്ട ക്കൈ, ചൂരൽമല ദുരന്തത്തിൽ എല്ലാവരും പ്രതീക്ഷിച്ചു സഹായം ലഭി ക്കുമെന്ന് പ്രധാനമന്ത്രിയടക്കം ദുരന്ത മേഖല സന്ദർശിച്ചിട്ടും ഒരു സഹായവും നൽകാൻ തയാറായില്ല. സംസ്‌ഥാനം വികസന കാര്യ ങ്ങൾക്കു കടമെടുക്കുമ്പോൾ കേന്ദ്രം അതിനു പരിധി നിശ്ചയിച്ചു. എല്ലാ കാര്യങ്ങളിലും അവഗണനയായപ്പോൾ പ്രധാനമന്ത്രിയെയും മറ്റു കേന്ദ്ര മന്ത്രിമാരെയും പലതവണ കണ്ടെങ്കിലും നടപടിയില്ല.

also read:

കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും അവരെ പിന്തുണയ്ക്കുന്ന ആർഎ -സ്എസിനെയും കേരളം സ്വീകരിക്കുന്നില്ലെന്നതാണ് സംസ്ഥാനത്തി എൻ്റെ അയോഗ്യത മതനിരപേക്ഷതയുടെ വിളനിലമായത് കൊണ്ടാണ് =അവരെ കേരളം സ്വീകരിക്കാത്തത്. കോൺഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവർത്തിച്ചിട്ടുണ്ട്. എൽഡിഎഫ് ഭരണം കൊണ്ടാണ് കേരള ത്തിൽ അഴിമതി ഇല്ലാതായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൻജിനീയറിങ് ബിരുദക്കാർക്ക് മാനേജ്മെന്റ് ട്രെയിനി അവസരം; പരിശീലന ശേഷം റഗുലർ നിയമനം

ന്യൂഡൽഹി എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ എൻജിനീയറിങ് ബിരുദക്കാർക്ക് മാനേജ്മെന്റ് ട്രെയിനി ആകാം. 59 ഒഴിവ്. പരിശീലനത്തിനു ശേഷം റഗുലർ നിയമനം. ഗേറ്റ് 2026 മുഖേനയാണു തിരഞ്ഞെടുപ്പ്. ഏപ്രിൽ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙വിഭാഗങ്ങളും ഒഴിവും: കെമിക്കൽ (7), മെക്കാനിക്കൽ (24), സിവിൽ (21), ഇലക്ട്രിക്കൽ (7).

∙യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക്/ ബിഎസ്‌സി (എൻജി).

∙പ്രായപരിധി: 25.

∙ശമ്പളം: 60,000.

www.engineersindia.com

ഹൃദയാരോ​ഗ്യത്തെ ബാധിക്കുന്ന അഞ്ച് ശീലങ്ങൾ

ഹൃദ്രോ​ഗം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്. നമ്മുടെ ജീവിതത്തിലെ ചില ശീലങ്ങൾ ഹൃദയാരോ​ഗ്യത്തെ ബാധിക്കുന്നതായി സർവോദയ ആശുപത്രിയിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ദീബാൻഷു ഗുപ്ത പറയുന്നു.

ഹൃദയാരോ​ഗ്യത്തെ ബാധിക്കുന്ന അഞ്ച് ശീലങ്ങൾ

​ഹൃദ്രോ​ഗം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്. നമ്മുടെ ജീവിതത്തിലെ ചില ശീലങ്ങൾ ഹൃദയാരോ​ഗ്യത്തെ ബാധിക്കുന്നതായി സർവോദയ ആശുപത്രിയിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ദീബാൻഷു ഗുപ്ത പറയുന്നു.


അമിതമായി വ്യായാമം ചെയ്യുന്നത് ​ഗുണത്തെക്കാൾ ദോഷം ചെയ്യാം


ആവശ്യത്തിന് വിശ്രമമില്ലാതെ അമിതമായി വ്യായാമം ചെയ്യുന്നത് ​ഗുണത്തെക്കാൾ ദോഷം ചെയ്യുമെന്ന് ഡോ. ദീബാൻഷു പറയുന്നു. പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയത്തിന് നല്ലതാണ്, പക്ഷേ അമിതമായി ചെയ്യുന്നത് ശരീരത്തെ അമിതമായി സമ്മർദ്ദത്തിലാക്കുക മാത്രമല്ല ഹൃദയാരോ​ഗ്യത്തെയും ബാധിക്കാം. ​

ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമം ചെയ്യുക

അമിത വ്യായാമം വീക്കം വർദ്ധിപ്പിക്കുന്നതിനും, ഹൃദയ താളം ക്രമരഹിതമാക്കുന്നതിനും, കാലക്രമേണ ഹൃദയപേശികളിൽ ഘടനാപരമായ മാറ്റങ്ങൾക്കും കാരണമാകും. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമം ചെയ്യണമെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ വ്യക്തമാക്കുന്നു.

തെറ്റായ ഡയറ്റ് എടുക്കുന്നത് ഹൃദയാരോ​ഗ്യത്തെ ബാധിക്കാം

തെറ്റായ ഡയറ്റ് എടുക്കുന്നത് ഹൃദയാരോ​ഗ്യത്തെ ബാധിക്കാം. ഭക്ഷണക്രമം മുഴുവൻ ഒഴിവാക്കുകയോ കലോറി ഗണ്യമായി കുറയ്ക്കുകയോ ചെയ്യുന്ന ഭക്ഷണക്രമങ്ങൾ വേഗത്തിലുള്ള ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണെന്ന് തോന്നിയേക്കാം. പക്ഷേ അവ ഇലക്ട്രോലൈറ്റ് സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും മോശം കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. വേഗത്തിലുള്ള ശരീരഭാരം കുറയുന്നത് ഹൃദയത്തിന്റെ പ്രവർത്തനത്തിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മെഡിറ്ററേനിയൻ ഭക്ഷണക്രമം ദീർഘകാല ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ഹൃദയ സംബന്ധമായ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

ആരോഗ്യകരമായ പായ്ക്ക് ചെയ്ത ഭക്ഷണങ്ങളെ ഒരിക്കലും കണ്ണടച്ച് വിശ്വസിക്കരുത്

ആരോഗ്യകരമായ പായ്ക്ക് ചെയ്ത ഭക്ഷണങ്ങളെ ഒരിക്കലും കണ്ണടച്ച് വിശ്വസിക്കരുത്. കാരണം അവയിൽ ചില അപകടഘടകങ്ങൾ ഒളിഞ്ഞിരിക്കുന്നു. “കൊഴുപ്പ് കുറഞ്ഞ”, “പ്രോട്ടീൻ കൂടുതലുള്ള”, അല്ലെങ്കിൽ “പഞ്ചസാര രഹിത” എന്ന് ലേബൽ ചെയ്തിരിക്കുന്നതുകൊണ്ട് മാത്രം ഒരു ഉൽപ്പന്നം ഹൃദത്തിന് നല്ലതാകില്ല. പായ്ക്ക് ചെയ്ത പല ഭക്ഷണങ്ങളിലും ഇപ്പോഴും ഉയർന്ന സോഡിയം, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, രക്തസമ്മർദ്ദവും വീക്കവും വർദ്ധിപ്പിക്കുന്ന അഡിറ്റീവുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.

മോശം ഉറക്കം ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നു

ഭക്ഷണക്രമത്തിലും ഫിറ്റ്നസിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഉറക്കം അവഗണിക്കുക. ഉറക്കം മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് പ്രധാനമാണ്. മോശം ഉറക്കം ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുകയും കോർട്ടിസോൾ പോലുള്ള സമ്മർദ്ദ ഹോർമോണുകൾ വർദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ആറ് മണിക്കൂറിൽ താഴെ പതിവായി ഉറങ്ങുന്നത് രക്താതിമർദ്ദം ഉണ്ടാകാനുള്ള സാധ്യത 20–32 ശതമാനം കൂടുതലാണെന്ന് സ്ലീപ്പ് മെഡിസിൻ ക്ലിനിക്കുകൾ നടത്തിയ പഠനത്തിൽ കണ്ടെത്തി.

ഡോക്ടറുടെ നിർദേശം ഇല്ലാതെ സപ്ലിമെന്റുകൾ കഴിക്കരുത്

ഡോക്ടറുടെ നിർദേശം ഇല്ലാതെ സപ്ലിമെന്റുകൾ കഴിക്കുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. വിറ്റാമിനുകൾ, മീൻ ​ഗുളികകൾ, അല്ലെങ്കിൽ ഔഷധ ഉൽപ്പന്നങ്ങൾ പോലുള്ള സപ്ലിമെന്റുകൾ നല്ലതായി കണക്കാക്കപ്പെടുന്നു., പക്ഷേ മാർഗ്ഗനിർദ്ദേശമില്ലാതെ അവ കഴിക്കുന്നത് മരുന്നുകളെ തടസ്സപ്പെടുത്തുകയോ ഹൃദയ താളത്തെയും രക്തസമ്മർദ്ദത്തെയും ബാധിക്കുകയോ ചെയ്യും. സ്വയം നിർദ്ദേശിക്കുന്ന സപ്ലിമെന്റുകൾ ചിലപ്പോൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഡോ. ദീബാൻഷു ഗുപ്ത പറയുന്നു. പ്രത്യേകിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർക്ക്. ഒരു ഡോക്ടറെ കണ്ട് വിദ​ഗ്ധ നിർദേശം കിട്ടിയ ശേഷം മാത്രം മരുന്നുകൾ കഴിക്കുക.