28.4 C
Kollam
Monday 28th September, 2026 | 07:24:54 PM
Home News Local താരറാണി ഖുശ്ബുവിന്‍റെ റോഡ് ഷോ ശാസ്താംകോട്ടയില്‍ ആവേശം വിതറി

താരറാണി ഖുശ്ബുവിന്‍റെ റോഡ് ഷോ ശാസ്താംകോട്ടയില്‍ ആവേശം വിതറി

​ശാസ്താംകോട്ട: തെന്നിന്ത്യൻ സിനിമയിലെ താര റാണി ഖുശ്ബുവിന്‍റെ റോഡ് ഷോ കുന്നത്തൂരിൽ ആവേശം പരത്തി. നൂറുകണക്കിന് പ്രവർത്തകരാണ് കുശ്ബു വിൻ്റെ റോഡ് ഷോയിൽ പങ്കെടുത്തത്.


ബിജെപി സ്ഥാനാർത്ഥി രാജി പ്രസാദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് ബിജെപി ദേശീയ സമിതി അംഗമായ ഖുശ്ബു ഇന്നലെ വൈകിട്ടോടെയാണ് ശാസ്താംകോട്ടയിൽ എത്തിയത്.


​ആഞ്ഞിലിമൂട്ടിൽ നിന്നും ആരംഭിച്ച റോഡ് ഷോ ഭരണിക്കാവ് ജംഗ്ഷനിൽ വമ്പിച്ച ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്. ഹരിപ്പാട് നിന്നും ഹെലികോപ്റ്റർ മാർഗ്ഗം കൊട്ടാരക്കരയിൽ എത്തിയ ഖുശ്ബു, അവിടെ നിന്നും കാർ മാർഗ്ഗമാണ് ശാസ്താംകോട്ടയിൽ എത്തിയത്. പ്രിയ താരത്തെയും സ്ഥാനാർത്ഥിയെയും കാണാൻ റോഡിന് ഇരുവശങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കം വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.


​നൂറുകണക്കിന് ബൈക്കുകളും കാറുകളും അണിനിരന്ന റാലിയിൽ ഉടനീളം ജനങ്ങൾ കൈവീശി അഭിവാദ്യം അർപ്പിച്ചു. പ്രവർത്തകരുടെ ആവേശം മണ്ഡലത്തിലെ വിജയപ്രതീക്ഷ ഇരട്ടിയാക്കുന്നതാണെന്ന് റോഡ് ഷോയ്ക്ക് ശേഷം ഖുശ്ബു പ്രതികരിച്ചു. കേന്ദ്ര പ്രതിനിധിയായ ദീപക് മിശ്ര, ഇലക്ഷൻ കൺവീനർ ജി ഗോപിനാഥ്, മണ്ഡലം പ്രസിഡന്റുമാരായ സന്തോഷ് ചിറ്റേടം, ധനേഷ് പുളിന്താനം എന്നിവർ ഖുശ്ബുവിനൊപ്പം ഉണ്ടായിരുന്നു