27.5 C
Kollam
Tuesday 29th September, 2026 | 07:59:58 AM
Home News Local ഉല്ലാസ് കോവൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രഭാത നടത്തം

ഉല്ലാസ് കോവൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രഭാത നടത്തം

പതാരം :കുന്നത്തുരിലെ യു.ഡി.എഫ് സ്ഥാനാർഥി ഉല്ലാസ് കോവൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യൂത്ത് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഭാത നടത്തം സംഘടിപ്പിച്ചു. ഡി.സി. സി ജനറൽ സെക്രട്ടറി പ.കെ രവി ഫ്ലാഗ്ഓഫ് ചെയ്ത് ഉത്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശ്രീശാന്ത് അധ്യക്ഷത വഹിച്ചു.


ഡി.സി.സി അംഗം സരസ്വതിഅമ്മ, യു.ഡി.ഫ് ചെയർമാൻ എസ്.സുഭാഷ്,ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌മാരായ ഇഞ്ചക്കാട് അജയകുമാർ, ബി. ശ്രീകുമാർ, കൊമ്പിപ്പിള്ളിൽ സന്തോഷ്‌,പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആശാ രമേശ്‌,യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ഷാഫി ചെമ്മാത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ സന്ദീപ് കുമാർ, ജനറൽ സെക്രട്ടറിമാരായ വിളയിൽ ജി. അനുകൃഷ്ണൻ, ആനന്ദ് കണ്ണൻങ്കര,അൻവർ പുത്തൻപുരയിൽ അരുൺകുമാർ,കോൺഗ്രസ്‌ ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ബിജു രാജൻ, ബാബു മംഗലത്ത്, പ്രേംകുമാർ എന്നിവർ നേതൃത്വം കൊടുത്തു.