കോവളം: പൂവാറിലെ അഴിഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന പഞ്ചാബി ധാബ എന്ന ഫ്‌ലോട്ടിങ് റസ്റ്റോറന്റ് കത്തി നശിച്ചു. തിങ്കള്‍ പുലര്‍ച്ചെയാണ് സംഭവം. പൂവാര്‍ വലിയ പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ലീല റസ്റ്റോറന്റ് ഉടമ ബിനില്‍ രാജിന്റേതാണ് സ്ഥാപനം. തിങ്കള്‍ രാവിലെ ആറോടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് നിഗമനം. 6.20ന് ലഭിച്ച ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൂവാര്‍ അഗ്നിരക്ഷാസേന എത്തി തീയണച്ചു. സേനയുടെ മോട്ടോര്‍ ടാങ്ക് യൂണിറ്റ് അപകട സ്ഥലത്തേക്ക് എത്തിക്കാന്‍ കഴിയാതിരുന്നത് പ്രതിസന്ധി രൂക്ഷമാക്കി. എന്നാല്‍ ബോട്ടില്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ഫ്‌ലോട്ട് പമ്പ് ഉപയോഗിച്ച് തീയണയ്ക്കുകയായിരുന്നു.
റസ്റ്റോറന്റ് പൂര്‍ണമായും കത്തിനശിച്ചു. റസ്റ്റോറന്റില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളാകാം രണ്ടുതവണ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതായി ഫയര്‍ഫോഴ്‌സ് ടീം പറഞ്ഞു. പൂവാര്‍ പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി. രാത്രി റസ്റ്റോറന്റില്‍ ജീവനക്കാര്‍ ആരും ഉണ്ടായിരുന്നില്ല. അതിനാല്‍ ആളപായം ഉണ്ടായിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാമെന്നു കരുതുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കുമെന്നും പൂവാര്‍ എസ്എച്ച്ഒ പറഞ്ഞു.
കാട്ടാക്കട. രണ്ടര വയസ്സുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു.നക്രാഞ്ചിറ സ്വദേശി അശ്വതിയുടെ കുഞ്ഞാണ് മരിച്ചത്.കിണറിന്റെ സുരക്ഷാ ആൾ മതിലിന് പൊക്കം കുറവായിരുന്നു.
കിണറിന്റെ സമീപം കളിച്ചുകൊണ്ടിരിക്കവേയാണ് കിണറ്റിലേക്ക് വീണത്.
മലപ്പുറം. ചുങ്കത്തറയിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പതിനാലുകാരൻ കിണറ്റിൽ വീണു.40 അടിയിലേറെ താഴ്ചയുള്ള വെള്ളമില്ലാത്ത കിണറ്റിലേക്കാണ് കുട്ടി വീണത്.നിലമ്പൂർ അഗ്നിരക്ഷാ സേന കുട്ടിയെ രക്ഷപ്പെടുത്തി.
ചുങ്കത്തറ മാംബൊയിൽ സ്വദേശി അദിനാൻ ആണ് അപകടത്തിൽപ്പെട്ടത്. ഫുട്ബോൾ കളിക്കുന്നതിനിടെ പന്ത് എടുക്കാൻ ഓടുന്നതിനിടെയാണ് നിർമ്മാണം നടക്കുന്ന കിണറ്റിലേക്ക് കുട്ടി കാൽ വഴുതി വീണത്.വെള്ളമില്ലാത്ത ഏകദേശം 40 അടിയോളം ആഴമുള്ള കിണറ്റിലേക്കാണ് വീഴ്ച. രക്ഷിക്കാൻ ഇറങ്ങിയ നാട്ടുകാരനും കിണറ്റിൽ കുടുങ്ങി.ഒടുവിൽ നിലമ്പൂർ ഫയർഫോഴ്സ് എത്തി ഇരുവരെയും രക്ഷപ്പെടുത്തി.
പരിക്കേറ്റ കുട്ടിയെ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ കാലിനാണ് പരിക്ക്.വേനൽ അവധിക്കാലത്ത് കുട്ടികൾ പുറത്തു കളിക്കുമ്പോഴും ജലാശയങ്ങൾക്കരികിലേക്ക് പോകുമ്പോഴും രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അഗ്നിരക്ഷാ സേന മുന്നറിയിപ്പ് നൽകുന്നു.
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ടവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നത് അപ്രായോഗികമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. അപ്പീലുകള്‍ തീര്‍പ്പാക്കാതെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നത് നിയമപരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. പശ്ചിമ ബംഗളാളിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ഏകദേശം 16 ലക്ഷം അപ്പീലുകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഈ മാസാവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു തണമൂല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബാനര്‍ജിയുടെ ഹര്‍ജിയിലെ ആവശ്യം എന്നാല്‍ 34 ലക്ഷത്തോളം അപ്പീലുകള്‍ നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.
ബംഗാളിലെ വോട്ടര്‍ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ മരവിപ്പിച്ചിരിക്കുകയാണ്. സുപ്രീം കോടതിയുടെ പ്രത്യേക നിര്‍ദ്ദേശമില്ലാതെ ഇനി പുതിയ പേരുകള്‍ ചേര്‍ക്കാന്‍ സാധിക്കില്ല. ഇന്നത്തെ കോടതി ഉത്തരവോടെ പട്ടികയില്‍ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പായി.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ തരത്തിലുള്ള സമീപനമാണ് പശ്ചിമബംഗാളിലെ എസ്‌ഐആറില്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ സ്വീകരിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു. പശ്ചിമ ബംഗാളിലെ വോട്ടര്‍മാര്‍ ഭരണഘടന സ്ഥാപനങ്ങള്‍ക്കിടയില്‍ പെട്ടുപോകുന്ന സാഹചര്യമാണെന്നും ബെഞ്ചിലെ അംഗമായ ജോയ്മാല്യ ബാഗ്ചി ചൂണ്ടിക്കാട്ടി. ഓരോ മണ്ഡലങ്ങളിലും ഒഴിവാക്കപ്പെട്ട വോട്ടര്‍മാരെക്കാള്‍ കുറവാണ് ഭൂരിപക്ഷമെങ്കില്‍ കോടതിക്ക് അതില്‍ ഇടപെടാമെന്നും കോടതി അഭിപ്രായപ്പെട്ടു.
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഈ ആഴ്ച വിളിച്ചുചേര്‍ത്തിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വനിതാ സംവരണമല്ലെന്നും മണ്ഡലപുനര്‍നിര്‍ണ്ണയമാണെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി . ‘ഹിന്ദു’ പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ അവര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. അനൗദ്യോഗികമായി ലഭ്യമായ വിവരങ്ങള്‍ പ്രകാരം സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണ്ണയ പദ്ധതി അങ്ങേയറ്റം അപകടകരവും ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണവുമാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.
സ്ത്രീ സംവരണ ബില്ലിലെ ഭേദഗതിക്ക് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ കക്ഷികള്‍ക്കും കത്തയച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം. നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം നല്‍കുന്ന നാരീശക്തി വന്ദന്‍ അധിനിയം 2023-ല്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴാണ് സഭയുടെ പ്രത്യേക സമ്മേളനത്തില്‍ ബില്ലുകള്‍ ബലമായി പാസാക്കാനാണ്
പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ പിന്തുണ തേടുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞു. ഈ അസാധാരണ ധൃതിക്ക് പിന്നില്‍ ഒരേയൊരു കാരണമേയുള്ളൂ, അത് രാഷ്ട്രീയ നേട്ടം കൊയ്യുക എന്നതും പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുക എന്നതുമാണ്. പ്രധാനമന്ത്രി പതിവുപോലെ സത്യം മറച്ചുവെക്കുകയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.
സ്ത്രീ സംവരണ ബില്ലിനെ സെന്‍സസുമായി ബന്ധിപ്പിച്ചത് കേന്ദ്രസര്‍ക്കാരാണ്. പ്രതിപക്ഷം ഇത്തരമൊരു നിബന്ധന ആവശ്യപ്പെട്ടിരുന്നില്ല. വാസ്തവത്തില്‍, 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ തന്നെ സംവരണം നടപ്പിലാക്കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അതിന് സമ്മതിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.
സ്ത്രീ സംവരണം 2029 മുതല്‍ തന്നെ നടപ്പിലാക്കുന്നതിനായി ആര്‍ട്ടിക്കിള്‍ 334 എ ഭേദഗതി ചെയ്യാന്‍ പോകുകയാണെന്ന് ഇപ്പോള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. ഈ മലക്കംമറിച്ചിലിന് പ്രധാനമന്ത്രി എന്തിനാണ് 30 മാസമെടുത്തത്? പ്രത്യേക സമ്മേളനം വിളിക്കാന്‍ ഏതാനും ആഴ്ചകള്‍ കൂടി അദ്ദേഹത്തിന് കാത്തിരുന്നുകൂടേ? പശ്ചിമ ബംഗാളിലെ അവസാന ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 29-ന് അവസാനിച്ച ശേഷം, സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ഒന്നല്ല, മൂന്ന് തവണ സര്‍ക്കാരിനോട് കത്തെഴുതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തികച്ചും ന്യായമായ ആ അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടു. പകരം, ലേഖനങ്ങളെഴുതാനും രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥനകള്‍ നടത്താനും സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനുമാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ‘എന്റെ വഴി അല്ലെങ്കില്‍ പുറത്തേക്കുള്ള വഴി’ എന്ന പ്രധാനമന്ത്രിയുടെ സമീപനവുമാണ് ഈ തന്ത്രത്തിലൂടെ പ്രതിഫലിക്കുന്നത്,’ സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് നരേന്ദ്ര മോദി സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്ന് അവര്‍ പറഞ്ഞു. ഇതിന്റെ ഫലമായി 10 കോടിയിലധികം ആളുകള്‍ക്ക് 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നഷ്ടമായി. അകാരണമായ അഞ്ച് വര്‍ഷത്തെ കാലതാമസത്തിന് ശേഷമാണ് സെന്‍സസ് നടപടികള്‍ ആരംഭിച്ചത്. ഇതൊരു ഡിജിറ്റല്‍ സെന്‍സസ് ആണെന്ന് അവര്‍ അഭിമാനത്തോടെ അവകാശപ്പെടുന്നു. ഡിജിറ്റല്‍ ആയതുകൊണ്ട് തന്നെ 2027-ഓടെ ഭൂരിഭാഗം കണക്കുകളും ലഭ്യമാകുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഇത്ര തിടുക്കപ്പെട്ട് സഭ വിളിച്ചുചേര്‍ക്കാനും മണ്ഡല പുനര്‍നിര്‍ണ്ണയം നടത്താനും സര്‍ക്കാര്‍ പറയുന്ന കാരണങ്ങള്‍ പൊള്ളയാണെന്ന് വ്യക്തമാണെന്നും അവര്‍ പറഞ്ഞു.
ജാതി സെന്‍സസ് നടത്തിയാല്‍ 2027-ലെ സെന്‍സസ് വൈകുമെന്ന പ്രചാരണം തെറ്റാണെന്നും സോണിയ ഗാന്ധി പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ജാതി സെന്‍സസ് ഇനിയും വൈകിപ്പിക്കാനും അട്ടിമറിക്കാനുമാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്.
പ്രത്യേക സമ്മേളനം ഏപ്രില്‍ 16-ന് ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ സമ്മേളനം എന്തിനെക്കുറിച്ചാണെന്ന് ഇതുവരെ എംപിമാരുമായി ഔദ്യോഗികമായി പങ്കുവെച്ചിട്ടില്ല. മണ്ഡല പുനര്‍നിര്‍ണ്ണയത്തിനുള്ള ചില ഫോര്‍മുലകള്‍ നിര്‍ദ്ദേശിക്കപ്പെടുന്നുണ്ടെന്നാണ് കരുതുന്നത്. മുന്‍കാലങ്ങളിലെന്നപോലെ സെന്‍സസ് പൂര്‍ത്തിയാക്കിയ ശേഷമേ മണ്ഡല പുനര്‍നിര്‍ണ്ണയം നടത്താവൂ. ലോക്സഭാ അംഗങ്ങളുടെ എണ്ണം കൂട്ടുന്ന തരത്തിലുള്ള പുനര്‍നിര്‍ണ്ണയം വെറും അക്കങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് രാഷ്ട്രീയമായ തുല്യതയുടെ അടിസ്ഥാനത്തിലായിരിക്കണം. കുടുംബസൂത്രണത്തില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനങ്ങളെയും ചെറിയ സംസ്ഥാനങ്ങളെയും ഇത് ദോഷകരമായി ബാധിക്കരുത്. ആനുപാതികമായ വര്‍ദ്ധനവ് പലപ്പോഴും ഈ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയ്ക്കാന്‍ ഇടയാക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഭരണസംവിധാനത്തില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന കാര്യങ്ങള്‍ ഇത്ര തിടുക്കപ്പെട്ട് നടപ്പിലാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളല്ലാതെ മറ്റൊരു ന്യായീകരണവുമില്ല. ഈ പ്രക്രിയ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. ഇവിടെ വിഷയം സ്ത്രീ സംവരണമല്ല, അത് നേരത്തെ തീര്‍പ്പായതാണ്. മണ്ഡല പുനര്‍നിര്‍ണ്ണയമാണ് യഥാര്‍ത്ഥ വിഷയം. അനൗദ്യോഗികമായി ലഭ്യമായ വിവരങ്ങള്‍ പ്രകാരം അത് ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2023-ല്‍ സ്ത്രീ സംവരണ ബില്‍ പാസാക്കിയത് പാര്‍ലമെന്റിന്റെ ഐക്യം പ്രതിഫലിപ്പിച്ച അവിസ്മരണീയ നിമിഷമാണെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഭാരതത്തിന്റെ പാര്‍ലമെന്ററി യാത്രയിലെ പ്രധാനപ്പെട്ട മൈല്‍ക്കല്ലായാണ് ഞാന്‍ ആ ദിവസത്തെ കാണുന്നത്. നാരീശക്തി വന്ദന്‍ അധിനിയം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ രാജ്യമെമ്പാടും നടപ്പിലാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. വാഹനങ്ങളും സ്വത്തുവകകളും തകര്‍ത്തു. പ്രതിഷേധത്തിനിടെ കല്ലേറുമുണ്ടായി. പ്രതിഷേധം അക്രമാസക്തമാകുന്നതിന് മുമ്പ് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഒരു യോഗം നടത്തിയിരുന്നു. ഇതില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം വ്യാപിച്ചത്.
#WATCH | Uttar Pradesh: Vehicles and properties vandalised and stones pelted in Phase 2 of Noida where a large number of employees of a company gathered in protest over their demands for a salary increment. Heavy Police deployment made here to bring the situation under control.… pic.twitter.com/1B0axJZSBN
പൊലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തേയും നിയോഗിച്ചിട്ടുണ്ട്. ശമ്പള വര്‍ധന അടക്കം നിരവധി ആവശ്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നുണ്ട്. നിരവധി കമ്പനികളിലെ തൊഴിലാളികളാണ് ഒത്തുചേര്‍ന്നത്.
ബോണസ്, പ്രതിവാര അവധി, ഓവര്‍ടൈം ശമ്പളം, സമയബന്ധിതമായ ശമ്പളം പരാതി പരിഹാര സെല്‍ തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്.
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ തീരുമാനം സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു. വനിതാ സംവരണ ബില്ലിന് രാജ്യത്തെ കോടിക്കണക്കിന് അമ്മ പെങ്ങന്മാരുടെ ആശീര്‍വാദമുണ്ടെന്നും നിങ്ങളുടെ സ്വപ്‌നങ്ങള്‍ പുതിയ ചിറകുലഭിക്കാന്‍ പോകുന്നുവെന്നും മോദി പറഞ്ഞു. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ‘നാരി ശക്തി വന്ദന്‍ സമ്മേളനത്തെ’ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
സംസ്ഥാന നിയമസഭകള്‍ മുതല്‍ പാര്‍ലമെന്റ് വരെ നീളുന്ന പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അന്ത്യം കുറിക്കാനുള്ള സമയമാണിത്. ഏപ്രില്‍ 16, 17, 18 തീയതികളില്‍ പാര്‍ലമെന്റില്‍ ഇതിനെക്കുറിച്ച് സമഗ്രമായ ചര്‍ച്ചകള്‍ നടക്കുമെന്നും മോദി പറഞ്ഞു. സാമൂഹിക നീതി വെറുമൊരു മുദ്രാവാക്യമല്ല, മറിച്ച് നമ്മുടെ പ്രവര്‍ത്തന സംസ്‌കാരത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു. ഈ തീരുമാനം ഭൂതകാല ദര്‍ശനങ്ങളെ യാഥാര്‍ത്ഥ്യമാക്കുമെന്നും സാമൂഹിക നീതിയെ ഭരണത്തിന്റെയും തീരുമാനമെടുക്കല്‍ പ്രക്രിയയുടെയും അവിഭാജ്യ ഘടകമാക്കുമെന്നും മോദി പറഞ്ഞു.
സ്ത്രീകള്‍ക്ക് സംവരണം നല്‍കേണ്ടതിന്റെ ആവശ്യകത കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി രാജ്യം ചര്‍ച്ച ചെയ്യുന്നതാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനായി അവരുടേതായ രീതിയില്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2029-ഓടെ നടപ്പിലാക്കണമെന്ന ആവശ്യത്തില്‍ എല്ലാവരും ഒരേ അഭിപ്രായക്കാരാണെന്നും, സ്ത്രീ ശാക്തീകരണത്തിന് വേണ്ടി എല്ലാ പാര്‍ട്ടികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
‘നമ്മുടെ രാജ്യത്തിന്റെ വികസന യാത്രയിൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്ന് എടുക്കുന്നതിന്റെ വക്കിലാണ് ഇന്ത്യ. ഈ തീരുമാനം നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരിക്കും. സ്ത്രീശാക്തീകരണത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു തീരുമാനമാണിത്, സ്ത്രീത്വത്തിന്റെ ശക്തിക്കും ആദരവിനുമുള്ള അഞ്ജലിയാണിത്, ”അദ്ദേഹം പറഞ്ഞു.
മാർപ്പാപ്പയെ പരിഹസിച്ച് ഡൊണാൾഡ് ട്രംപ്. പോസ്റ്റിനൊപ്പം സ്വയം പാപ്പയായി ചിത്രീകരിക്കുന്ന എ ഐ ചിത്രവും. വിമർശനം ട്രൂത്ത് സോഷ്യലിലൂടെ. വിദേശ നയങ്ങളിൽ മാർപാപ്പ ദുർബലനെന്നും ട്രംപ്.താൻ മാർപ്പാപ്പയുടെ ആരാധനകനല്ലെന്നും ട്രംപ്
ഇറാനെ ന്യായീകരിക്കുന്ന പോപ്പിനെ വേണ്ടെന്നും ട്രംപ്.താൻ പ്രസിഡന്റായില്ലായിരുന്നെങ്കിൽ ലിയോ ഒരിക്കലും മാർപ്പാപ്പ ആവില്ലായിരുന്നുവെന്നും ട്രംപ് .ട്രംപിന് മാർപാപ്പയുടെ മറുപടി ഇങ്ങനെ ഇറാൻ ആക്രമണത്തിൽ അമേരിക്കയെ ന്യായീകരിക്കാനില്ലെന്ന് പോപ്പ് വ്യക്തമാക്കി. ട്രംപിനെ തനിക്ക് ഭയമില്ല. യുദ്ധത്തിനെതിരെ സ്വീകരിച്ച നിലപാടിൽ മാറ്റമില്ല
സഭയുടെ ദൌത്യത്തിന് വേണ്ടി പ്രവർത്തിക്കുന്നത് തുടരും. ഏറ്റവും പ്രബലൻ താനാണെന്ന മിഥ്യാ ധാരണയാണ് ട്രംപിനെന്ന് പോപ്പ് ലിയോ പ്രതികരിച്ചു.
പാലക്കാട്.കേരളത്തെ പിടിച്ചുലച്ച പ്രളയം മനുഷ്യ നിർമിതം ആണെന്ന മാത്യൂ കുഴൽനാടന്റെ ആരോപണത്തിന് പിന്നാലേ പ്രതിഷേധം കനപ്പിക്കുകയാണ് udf. മാത്യു കുഴൽനാടന്റെ നേതൃത്വത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഓഫീസിലേക്ക് udf പ്രവർത്തകർ മാർച്ച് നടത്തി. പ്രതിഷേധക്കാർ പിരിഞ്ഞു പോകാത്തതോടെ പോലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചു.
മാത്യു കുഴല്നാടൻ പുറത്തുവിട്ട ശബ്‌ദ സന്ദേശം തൻ്റേതല്ലെന്നാണ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ വാദം. എന്നാൽ എന്ത് കൊണ്ട് മന്ത്രി പരാതി നൽകുന്നില്ലെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകാൻ ധൈര്യമില്ലെങ്കിൽ രാജിവെച്ചു പുറത്തു പോകണം എന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു യുഡിഎഫ് മാർച്ച്. മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടൻ, ചിറ്റൂർ നഗരസഭാ അധ്യക്ഷനും യുഡിഎഫ് സ്ഥാനാർത്ഥിയുമായ സുമേഷ് അച്യുതൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആദ്യം അന്വേഷിക്കുക മനുഷ്യ നിർമ്മിത പ്രളയം ആയിരിക്കുമെന്നും ഓഡിയോ എ ഐ അല്ലെന്ന് തെളിഞ്ഞാൽ മന്ത്രിയെ ശവമൊഴിക്കികൾ എന്ന് ജനങ്ങൾ വിളിക്കുമെന്നും മാത്യു കുഴൽനാടൻ
പുറത്തുവന്ന ഓഡിയോകൾ വ്യാജമാണെങ്കിൽ അതിനെതിരെ മന്ത്രി പരാതി കൊടുക്കണം എന്നും നിയമപരമായി നേരിടണം എന്നും സുമേഷ് അച്യുതൻ ബൈറ്റ്
പ്രതിഷേധക്കാരെ താലൂക്ക് ആശുപത്രിക്ക് മുന്നിൽ വച്ച് പോലീസ് ബാരിക്കേട് വച്ച് തടഞ്ഞു. ബാരിക്കേട് മറികടക്കാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചു.
ശാസ്താംകോട്ട:വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പുകൾ സ്ഥിരമായി പൊട്ടുന്നതിനാൽ കുടിവെള്ളമില്ലാതെ ജനങ്ങൾ വലയുന്നു.പതിറ്റാണ്ടുകൾ പഴക്കമുള്ള ജലവിതരണ പൈപ്പുകളാണ് പ്രധാന റോഡുകളുടെയും ഇടറോഡുകളുടെയും ഭാഗങ്ങളിൽ പൊട്ടി ജലം പാഴാകുന്നത്.വൈദ്യുതി തടസ്സങ്ങളും, വാട്ടർ അതോറിറ്റി പ്ലാന്റിലെ അറ്റകുറ്റപ്പണികളും സ്ഥിരമായി ഉണ്ടാകുന്നത് കുടിവെള്ള വിതരണത്തിന് തടസ്സമാണ്.മുന്നറിയിപ്പില്ലാതെ പലപ്പോഴും ജലവിതരണം മുടങ്ങുന്നത് ജനങ്ങളെ വലക്കുന്നു.തകരാറിലായ പൈപ്പുകൾ യഥാസമയം പ്രവർത്തനക്ഷമമാക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്.അത്തരം സമയങ്ങളിലും ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാകുന്നില്ല.
വരൾച്ച രൂഷമായതോടെ കിണറുകൾ വറ്റിയതും, പൈപ്പ് ജലത്തെ മാത്രം ആശ്രയിച്ച് കഴിയുന്നതുമായ കുടുംബങ്ങൾ കുടിവെള്ളത്തിനായി പരക്കം പായുകയാണ്.തടാകത്തിൽ മതിയായ ജലം ഉണ്ടായിട്ടും തടാകത്തിന്റെ സമീപത്തെ ഭാഗങ്ങളിൽ പോലും ദിവസവും കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ്.പഴക്കമേറിയ കാലഹരണപ്പെട്ട ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്നും,ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയും, അലംഭാവവും മാറ്റി സമയബന്ധിതമായി അറ്റകുറ്റപ്പണികൾ നടത്തണമെന്നും, ജനങ്ങൾക്ക് കൃത്യമായി എല്ലാ ദിവസവും കുടിവെള്ളം വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ടൗൺ വാർഡംഗം എസ്.ദിലീപ്കുമാർ വാട്ടർ അതോറിറ്റി എംഡിക്കും എക്സിക്യൂട്ടീവ് എൻജിനീയർക്കും പരാതി നൽകി.