തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ വലിയമരം ഒടിഞ്ഞുവീണു. കന്റോൺമെന്റ് ഗേറ്റിന് മുന്നിലെ മരമാണ് ഇന്ന് ഉച്ചയ്ക്ക് ഒടിഞ്ഞുവീണത്. അഗ്നിശമന സേനയെത്തി മരം മുറിച്ചുമാറ്റുകയാണ്. ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. മരത്തിന് താഴെ ജീവനക്കാർ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. വലിയ ശബ്ദത്തോടെയാണ് മരം വീണത്. ശബ്ദം കേട്ടപ്പോൾ അവിടെ ഉണ്ടായിരുന്നവർ പരിസരപ്രദേശത്ത് നിന്ന് ഓടിമാറുകയായിരുന്നു.
കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ കേല്‍ക്കര്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ ലഭിച്ച കണക്കുകള്‍ പ്രകാരം കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ കേല്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍വീസ് വോട്ടുകള്‍ ഒഴികെയുള്ള കണക്കാണിത്. സര്‍വീസ് വോട്ടുകളുടെ കണക്ക് ലഭിക്കുക വോട്ടെണ്ണലിന് ശേഷമാണെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് കണക്ക് വൈകിയിട്ടില്ലെന്നും മൂന്ന് ദിവസം മാത്രമാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞ് നാലാംദിവസവും അന്തിമ വോട്ടിങ് ശതമാനം പുറത്തുവിടാത്തതില്‍ വിമര്‍ശനമുയരവേയാണ് കമ്മീഷന്റെ വിശദീകരണം.
53,984 സര്‍വീസ് വോട്ടുകാരാണുള്ളത്. ഇവരില്‍ എത്ര പേര് വോട്ട് ചെയ്തെന്ന് വോട്ടെണ്ണല്‍ സമയത്ത് മാത്രമേ അറിയാന്‍ സാധിക്കൂ. ഇതിന് 48 മണിക്കൂറിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്‍ഡെക്സ് കാര്‍ഡ് പ്രസിദ്ധീകരിക്കും. അതിലാണ് സര്‍വീസ് വോട്ടുകള്‍ ഉള്‍പ്പെടുത്തിയുള്ള കണക്കുകള്‍ ഉണ്ടാവുകയെന്നും കമ്മീഷന് പറഞ്ഞു.
വോട്ടെടുപ്പ് ദിവസം ബൂത്തിലെത്തി വോട്ട് ചെയ്തവര്‍ 78.27 ശതമാനമാണെന്ന് ആണെന്ന് കമ്മീഷന് പറഞ്ഞു. ഇതിന്റെ മണ്ഡലം തിരിച്ചുള്ള കണക്കുകളും പുറത്തുവിട്ടിട്ടുണ്ട്. ഇത് പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കാണ്. ആകെ വോട്ട് ചെയ്തത് 99,40,379 പുരുഷന്മാരാണ്. ആകെ വോട്ട് ചെയ്ത സ്ത്രീകള്‍ 1,13,03,410. 153 ട്രാന്‍സ് ജെന്‍ഡര്‍മാര്‍ വോട്ട് ചെയ്തു. ആകെ 2,12,43,942 പേരാണ് വോട്ട് ചെയ്തത്. നിലവിലെ കണക്കുകള്‍ക്കൊപ്പം സര്‍വീസ് വോട്ട് കൂടി ചേര്‍ത്താല്‍ മാത്രമേ തെരഞ്ഞെടുപ്പിലെ പോളിങ്ങിന്റെ പൂര്‍ണ്ണ ചിത്രം വരൂ.
എല്ലാം സുതാര്യമായാണ് നടന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. ഫോം 17 സി എല്ലാ പോളിങ് ഏജന്റുമാര്‍ക്കും നല്‍കിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ ഇന്നലെയാണ് അന്തിമമാക്കിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ കണക്ക് ലഭ്യമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്‍ഡെക്സ് കാര്‍ഡ് പ്രസിദ്ധീകരിക്കും. അതിലാണ് അന്തിമ കണക്കുകളുണ്ടാകുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള 1,35,068 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു (96.37 ശതമാനം). 53,984 സര്‍വീസ് വോട്ട് പോളിങ് ദിവസം വരെയുണ്ടായി. 96.3% ആണ് മുതിര്‍ന്ന പൗരന്മാരുടെ വോട്ട് ശതമാനം. 60,734 ഭിന്ന ശേഷിക്കാര്‍ വോട്ട് ചെയ്തു. 96.7% ഹോം വോട്ടുകള്‍ ചെയ്തു. 32,172 അവശ്യവിഭാഗം ജീവനക്കാരും വോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ പരാതിയുള്ളവര്‍ക്ക് നിയമപരമായ പരിഹാരം തേടാമെന്നും കമ്മീഷന് പറഞ്ഞു.
150 കോടിയും കടന്ന് വാഴ 2… മൂന്നാം ഭാഗവും വരുന്നു
സോഷ്യല്‍ മീഡിയ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തിയ വാഴ 2 തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ബോക്സ് ഓഫീസില്‍ വന്‍ഹിറ്റായി മാറിയ ചിത്രം ഇതിനോടകം 150 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടിട്ടുണ്ട്. ആദ്യ ഭാഗത്തേക്കാള്‍ വളരെ വലിയ വിജയമായി മാറിയിരിക്കുകയാണ് രണ്ടാം ഭാഗം. ഇതിനിടെ ആരാധകര്‍ക്ക് ആവേശം പകരുന്ന വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് വിപിന്‍ ദാസ്.
വാഴയ്ക്ക് മൂന്നാം ഭാഗം വരുന്നുവെന്നാണ് വിപിന്‍ ദാസ് അറിയിച്ചിരിക്കുന്നത്. വാഴ വളരുന്നു എന്ന കുറിപ്പിനൊപ്പം മൂന്ന് വിരലുകള്‍ കാണിക്കുന്ന ചിത്രമാണ് വിപിന്‍ ദാസ് പങ്കുവച്ചിരിക്കുന്നത്. നാളെ കാണാം എന്നും അദ്ദേഹം പറയുന്നുണ്ട്. ആദ്യ ഭാഗവും രണ്ടാം ഭാഗവും വന്‍ വിജയങ്ങളാക്കി മാറ്റിയ സംഘത്തില്‍ നിന്നും മൂന്നാം ഭാഗവുമെത്തുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്. റീലുകളിലൂടെ താരങ്ങളായ ഹാഷിറും സംഘവുമാണ് രണ്ടാം ഭാഗത്തിലെ കേന്ദ്രകഥാപാത്രങ്ങളായത്. ഇവരുടെ പ്രകടനങ്ങളും സവിന്‍ സയെന്ന പുതുമുഖ സംവിധായകന്റെ അരങ്ങേറ്റവും കയ്യടി നേടുമ്പോഴാണ് മൂന്നാം ഭാഗവും വരുന്നുവെന്ന വാര്‍ത്തയുമായി തിരക്കഥാകൃത്തും നിര്‍മാതാവുമായ വിപിന്‍ ദാസ് എത്തുന്നത്.
ആരൊക്കെയായിരിക്കും വാഴ 3ല്‍ ഉണ്ടാവുകയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. പുതിയ താരങ്ങളെ അവതരിപ്പിക്കുകയാണോ അതോ ഇതുവരെ കണ്ടവരെ വച്ച് തന്നെ തുടര്ച്ചയൊരുക്കുകയാണോ ചെയ്യുകയെന്നതും കണ്ടറിയണം. എന്തായാലും വാഴ 2, നൂറ്റമ്പത് കോടിയും കടന്ന് മുന്നോട്ട് പോകുമ്പോള്‍ മൂന്നാം ഭാഗം വരുന്നുവെന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കുന്നു.
എട്ടാമത് കേന്ദ്ര ശമ്പള കമ്മീഷൻ; കൺസൾട്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
എട്ടാമത് കേന്ദ്ര ശമ്പള കമ്മീഷനിൽ കരാർ അടിസ്ഥാനത്തിൽ കൺസൾട്ടന്റ് ആകാം. തസ്തികയിലേക്കുള്ള വിജ്ഞാപനം ഏപ്രിൽ 10-നാണ് പുറത്തുവന്നത്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ 8cpc.gov.in സന്ദർശിച്ച് ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്.
വിജ്ഞാപനമനുസരിച്ച്, കൺസൾട്ടന്റുമാരെ ഒരു നിശ്ചിത കാലയളവിലേക്ക് പൂർണ സമയത്തേക്കോ അല്ലെങ്കിൽ പാർട്ട് ടൈം ആയോ ആണ് നിയമിക്കുക.
യോഗ്യതാ മാനദണ്ഡങ്ങളും ഒഴിവുകളും
സീനിയർ കൺസൾട്ടന്റ് തസ്തികയിൽ അഞ്ച് ഒഴിവുകളും, കൺസൾട്ടന്റ് തസ്തികയിൽ അഞ്ച് ഒഴിവുകളും, യങ് പ്രൊഫഷണൽസ് തസ്തികയിൽ 10 ഒഴിവുകളുമാണ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ളത്. താഴെ പറയുന്ന യോഗ്യതകളിൽ ഏതെങ്കിലുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം;
ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ് (HR), ഇൻഡസ്ട്രിയൽ റിലേഷൻസ് (IR) അല്ലെങ്കിൽ സമാന വിഷയങ്ങളിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ എംബിഎ ബിരുദം.
ബാർ കൗൺസിൽ/ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത എൽഎൽബി, ലോ റിസർച്ച് രംഗത്ത് പ്രവൃത്തി പരിചയമുള്ളവർ അല്ലെങ്കിൽ ട്രൈബ്യൂണലുകളിലും കോടതികളിലും ഒരു അഭിഭാഷകൻ എന്ന നിലയിൽ സർവീസ് കാര്യങ്ങൾ കൈകാര്യം ചെയ്ത പരിചയമുള്ളവർ.
എല്ലാ വിഭാഗം കൺസൾട്ടന്റുമാർക്കും എക്സൽ അല്ലെങ്കിൽ സ്പ്രെഡ്ഷീറ്റുകളിൽ പ്രവർത്തിച്ചുള്ള പരിചയവും പ്രസന്റേഷനുകൾ തയ്യാറാക്കുന്നതിനുള്ള കഴിവുകളും നിർബന്ധമാണ്. ഔദ്യോഗിക രേഖകൾ പ്രകാരം, വേതനം, നഷ്ടപരിഹാര പാക്കേജ്, സ്ഥാപനപരമായ കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന നൽകും.
ശമ്പളം, ശമ്പള ഘടന, അലവൻസുകൾ, പെൻഷൻ എന്നിവയുടെ വിശകലനം, റിപ്പോർട്ടുകളിൽ നിന്നുള്ള ഡാറ്റ ശേഖരിക്കുകയും പഠിക്കുകയും ചെയ്യുക, കമ്മീഷന്റെ പരിധിയിലുള്ള വിഷയങ്ങളിൽ നിയമപരമായ ഗവേഷണം നടത്തുക, വിവിധ മന്ത്രാലയങ്ങളുമായി ഏകോപിപ്പിക്കുക എന്നിവയാണ് ജോലിയുടെ പരിധിയിൽ വരുന്നത്.
ശമ്പളം
Category Full-time Part-time(12 days a month) Part-time(6 days a month)
Consultant (Senior) 1,80,000 90,000 45,000
Consultant 1,20,000 60,000 30,000
Consultant(Junior) 90,000 45,000 22,500
ഇത് ഒരു ഓപ്പൺ-എൻഡഡ് സർക്കുലറാണ്, അതായത് ഒഴിവുകൾ നികത്തുന്നതുവരെ നടപടിക്രമങ്ങൾ തുടരും.
ആരോഗ്യ കേരളത്തിന് ആശങ്ക; സംസ്ഥാനത്ത് വീടുകളിലെ പ്രസവം ഉയരുന്നു, മലപ്പുറത്ത് മാത്രം 50 കേസുകള്‍
മലപ്പുറം: ആരോഗ്യ രംഗത്ത കേരളം ലോകത്തിന് മാതൃകയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് വീടുകളിലെ പ്രസവങ്ങള്‍ ക്രമാതീതമായി ഉയരുന്നതായി വിവരാവകാശ രേഖകള്‍. 2025 ജനുവരി മുതല്‍ 2026 ജനുവരി വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ സംസ്ഥാനത്ത് 202 വീടുകളിലെ പ്രസവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
വിവരാവകാശ രേഖകള്‍ പ്രകാരം മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വീടുകളിലെ പ്രസവങ്ങള്‍ നടക്കുന്നത്. ഒരു വര്‍ഷത്തിനിടെ 50 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇക്കഴിഞ്ഞ ജനുവരിയില്‍ മാത്രം 14 പ്രസവങ്ങള്‍ നടന്നു. ആശങ്കാജനകമായ വസ്തുത, ഈ 14 കേസുകളില്‍ മൂന്ന് നവജാതശിശുക്കള്‍ മരണപ്പെട്ടു എന്നതാണ്. ഇടുക്കി (27), തിരുവനന്തപുരം (20), വയനാട് (17), എറണാകുളം (16) എന്നിങ്ങനെയാണ് മറ്റ് പ്രധാന ജില്ലകളിലെ കണക്കുകള്‍. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് കേസുകള്‍ (2) റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് നാലും കോട്ടയത്ത് മൂന്നും കേസുകള്‍ വീതം രേഖപ്പെടുത്തി.
അശാസ്ത്രീയമായ പ്രസവ രീതികളും പ്രകൃതി ചികിത്സാ രീതികളോടുള്ള അമിത താല്പര്യവുമാണ് ഇത്തരം പ്രവണതകള്‍ക്ക് പിന്നിലെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വീടുകളിലെ പ്രസവം കുറയ്ക്കുന്നതിനായി നിയമപോരാട്ടം നടത്തുന്ന താനൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ വിഷയത്തില്‍ നടത്തുന്ന ഇടപെടലുകള്‍ ഫലം കണ്ടു തുടങ്ങുന്നതില്‍ ആശ്വാസം പ്രകടിപ്പിച്ചു. എന്നിരുന്നാലും, ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഗൗരവകരമായ സാഹചര്യമാണെന്നും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും അഭിപ്രായപ്പെട്ടു.
ബോഡി ഷേമിങ്ങ്, കളിയാക്കൽ, കുട്ടികളുടെ മൊഴിയെടുത്തു; അധ്യാപകന്റെ ഭാഗത്ത് ഗുരുതര വീഴ്ച, നിതിൻ രാജിന്റെ മരണത്തിൽ യുവജന കമ്മീഷൻ കേസ്
തിരുവനന്തപുരം : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തിയതിൽ നിന്നും അധ്യാപകന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടെന്ന് തെളിഞ്ഞുവെന്നും ക്ലാസ്സിൽ ബോഡി ഷേമിങ്ങും, കളിയാക്കലുകളും പതിവായിരുന്നുവെന്നും യുവജന കമ്മീഷൻ അധ്യക്ഷൻ എം ഷാജർ വ്യക്തമാക്കി. വിചിത്രമായ ശിക്ഷാരീതികളാണ് നടപ്പിലാക്കിയിരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തുമെന്നും യുവജന കമ്മീഷൻ അധ്യക്ഷൻ വ്യക്തമാക്കി.
ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ
അതേ സമയം,നിധിൻ രാജിന്റെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി എം.കെ റാം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി വിദ്യാർഥികൾ പറഞ്ഞു. ആത്മഹത്യാ കേസിൽ പ്രതിയായ അധ്യാപകരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ കോളേജിലേക്ക് മാർച്ച് നടത്തി. ജാതി അധിക്ഷേപത്തിനും റാഗിംഗിനും ഒപ്പം നിധിൻ രാജിൻെറ മരണത്തിന് പിന്നിൽ ലോൺ ആപ് മാഫിയയുടെ ഭീഷണിയും കാരണമായോ എന്ന് പരിശോധിക്കുകയാണ് പൊലീസ്. ലോൺ ആപ് സംഘം നിധിന് അയച്ച ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ വായ്പ കൃത്യമായി അടച്ചിരുന്നുവെന്നും അതല്ല ആത്മഹത്യക്ക് കാരണമെന്നും നിധിൻറെ കുടുംബം വിശദീകരിച്ചു. നിതിന്റെ മരണത്തിൽ അന്വേഷണത്തിന് ദേശീയ പട്ടികജാതി കമ്മീഷൻ ഉത്തരവിട്ടു.
അടിയന്തിരമായി പണം അടച്ചില്ലെങ്കിൽ വലിയ ഭവിഷ്യത്ത് ഉണ്ടാകും എന്ന നിലയിലുള്ള ഭീഷണി സന്ദേശമാണ് ലോൺ ആപ് സംഘം അയച്ചത്. പണം അടക്കാനുള്ള സമയപരിധി അടക്കം വെച്ചാണ് ഭീഷണി. താനൊരു പാവമാണെന്നും കൂടുതൽ സമയം വേണമെന്നുള്ള നിധിൻറെ അഭ്യർത്ഥന ലോൺ ആപ് സംഘം കണക്കിലെടുക്കുന്നില്ല. നിധിന് മാത്രമല്ല നിധിൻറെ ്അധ്യാപിക ലതക്കും സംഘത്തിൻറെ ഭീഷണി ഉണ്ടായിരുന്നു. ലതയുടെ നമ്പർ നിധിൻറെ നൽകിയതാണോ അതോ ലോൺ ആപ് സംഘം നിധിൻറെ കോൺടാക്ടിൽ നിന്ന് ചോർത്തിയതാണോ എന്നു സംശയയമുണ്ട്. തിരിച്ചടവ് മുടങ്ങിയതോടെ ടീച്ചറുടെ മൊബൈലിലേക്കും നിരന്തരം ഭീഷണി സന്ദേശമെത്തിയിരുന്നു. ലത ആദ്യം പ്രിൻസിപ്പലിനെ പരാതി നൽകിയിരുന്നു. പ്രിൻസിപ്പൽ നിധിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇത് കഴിഞ്ഞ് അര മണിക്കൂറിനുള്ളിലായിരുന്നു ആത്മഹത്യ. ലതയുടെ പരാതിയിൽ ലോൺ ആപ് സംഘത്തിനെതിരെ സൈബർ പൊലീസ് കേസെടുത്തു. ടീച്ചറുടെയും നിധിൻറെയും ഫോൺ വിവിരങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
പാക് അധിനിവേശ കശ്മീരും അഫ്ഗാന്റെ ചില അതിർത്തി പ്രദേശങ്ങളും ചേർത്ത് പുതിയ പ്രവിശ്യ സ്ഥാപിച്ച് ചൈന; നിരീക്ഷിച്ച് ഇന്ത്യ
മുസ്ലീം ഭൂരിപക്ഷ ഉയ്ഗൂർ മേഖലയായ സിൻജിയാങ്ങിൽ ഒരു വർഷത്തിനുള്ളിൽ ചൈന മൂന്നാമത്തെ പ്രവിശ്യ സ്ഥാപിച്ചു. സെൻലിംഗ് എന്നാണ് പുതിയ പ്രവിശ്യയുടെ പേര്. ഉയ്ഗൂർ വിഘടനവാദികളുടെ നുഴഞ്ഞുകയറ്റം തടയുന്നതിനായി ഇടുങ്ങിയ വഖാൻ ഇടനാഴിയിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പാകിസ്ഥാൻ അധിനിവേശ കശ്മീരിനും (പിഒകെ) അഫ്ഗാനിസ്ഥാൻ അതിർത്തിക്കും സമീപമാണ് ചൈനയുടെ പുതിയ പ്രവിശ്യ.
കശ്മീരിന് സമീപം പുതുതായി മൂന്ന് പ്രവിശ്യ
സെൻലിംഗ് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രവിശ്യ, കാരക്കോറം പർവതനിരയ്ക്ക് സമീപവും പാക് അധീന കശ്മീരുമായും അഫ്ഗാനിസ്ഥാനുമായും അതിർത്തി പങ്കിടുന്നു. ഇത് പ്രദേശത്തിന്റെ തന്ത്രപരമായ പ്രാധാന്യത്തെ എടുത്ത് കാണിക്കുന്നു. മുസ്ലീം ഭൂരിപക്ഷ ഉയ്ഗൂർ മേഖലയായ സിൻജിയാങ്ങിൽ ഒരു വർഷത്തിനുള്ളിൽ ചൈന സ്ഥാപിക്കുന്ന മൂന്നാമത്തെ പുതിയ കൗണ്ടിയാണിത്. മാർച്ച് 26 -ന് സിൻജിയാങ് ഉയ്ഗൂർ സ്വയംഭരണ മേഖലയിൽ ചൈനീസ് സർക്കാർ സെൻലിംഗ് പ്രവിശ്യ സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചു, എന്നൽ ഇതിന്റെ ഭരണപരമായ വിഭജനവും കൃത്യമായ അതിരുകളുടെ വിശദാംശങ്ങളും ചൈന വ്യക്തമാക്കിയിട്ടില്ല.
പ്രതിഷേധം അറിയിച്ച് ഇന്ത്യ
ഇത് മുമ്പ് ചൈന രൂപികരിച്ച ഹീൻ, ഹെകാങ് എന്നീ പ്രവിശ്യകളുടെ രൂപീകരണത്തിനെതിരെ ഇന്ത്യ കഴിഞ്ഞ വർഷം ചൈനയിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ചൈന പുതുതായി രൂപീകരിച്ച പ്രവിശ്യയിലെ ചില ഭാഗങ്ങൾ ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ കീഴിലുള്ള സ്ഥലങ്ങളാണെന്ന് ഇന്ത്യ അവകാശപ്പെട്ടിരുന്നു. അക്സായി ചിൻ പീഠഭൂമിയുടെ ഭൂരിഭാഗവും ഉൾപ്പെടുത്തിയാണ് ഹീൻ എന്ന പ്രവിശ്യ ചൈന രൂപീകരിച്ചത്. ലഡാക്കിന്റെ ഭാഗമായിരുന്ന ഈ പ്രദേശം 1962 -ലെ യുദ്ധത്തിൽ ചൈന കൈവശപ്പെടുത്തിയിരുന്നു. ഇന്ത്യ-ചൈന അതിർത്തി തർക്കത്തിന്റെ കേന്ദ്രബിന്ദുവായി തുടരുന്നതും ഇതേ പ്രദേശമാണ്.
തന്ത്രപ്രധാനം
പുരാതന സിൽക്ക് റോഡിൽ സ്ഥിതി ചെയ്യുന്ന ചരിത്ര നഗരമായ കാഷ്ഗർ, ചൈനയെ ദക്ഷിണ, മധ്യേഷ്യയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഒരു കവാടമാണ്. കാഷ്ഗറിൽ നിന്നാകും പുതിയ പ്രവിശ്യയായ സെൻലിംഗിന്റെ ഭരണപരമായ കാര്യങ്ങൾ നടക്കുകയെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പാക് അധിനിവേശ കശ്മീരിലൂടെ കടന്നു പോകുന്ന 60 ബില്യൺ ഡോളറിന്റെ ചൈന – പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ (സിപിഇസി) തുടക്കവും ഇവിടെ നിന്നാണ്.
നിധിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ പ്രതിഷേധമിരമ്പി
കണ്ണൂര്‍. ഒന്നാം വർഷ BDS വിദ്യാർത്ഥി നിധിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ പ്രതിഷേധമിരമ്പി. MSU – KSU പ്രതിഷേധങ്ങൾ അക്രമാസക്തമായി. DYFIയും ജനാധിപത്യ മഹിളാ അസോസിയേഷനും കോളജിനു മുന്നിൽ പ്രതിഷേധവുമായെത്തി. കണ്ണൂർ സബ് കളക്ടറും ജില്ലാ പട്ടികജാതി വികസന വകുപ്പും കോളജിൽ നേരിട്ടെത്തി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മൊഴിയെടുത്തു.
KSU പ്രവർത്തകരുടെ പ്രതിഷേധം 9.30 നാണ് പൊലീസ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 9 മണിക്ക് തന്നെ ക്യാമ്പസിലെത്തിയ പ്രവർത്തകർ ദന്തൽ കോളജ് ക്യാമ്പസിലേക്ക് ഇരച്ചു കയറി,പിന്നാലെ പ്രതിഷേധവുമായി എത്തിയ MSF പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പി കെ ശ്യാമളയുടെ നേതൃത്വത്തിൽ മഹിളാ അസോസിയേഷൻ പ്രവർത്തകരും പ്രതിഷേധവുമായെത്തി.DYFI നടത്തിയ പ്രതിഷേധം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.ഫ്രറ്റേണിറ്റി, യുവമോർച്ച പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ചു
കൊളജിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ നിധിൻ രാജ് പറഞ്ഞു. പട്ടിക ജാതി കമ്മീഷനും സബ് കളക്ടറും ക്യാമ്പസിൽ നേരിട്ടെത്തി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മൊഴിയെടുത്തു.
കൊല്ലത്തെ ഉയര്‍ന്ന പോളിംങ് ശതമാനം ,കാറ്റ് എങ്ങോട്ട്
കൊല്ലം .ജില്ലയിൽ ഇത്തവണ രേഖപ്പെടുത്തിയ പോളിംഗ് ശതമാനം, സാധാരണ കണക്കുകൾക്കപ്പുറം ശക്തമായ രാഷ്ട്രീയ സൂചനകളാണ് നൽകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിങ് ഉയർന്നത് മൂന്ന് മുന്നണികളിലും ഒരേസമയം പ്രതീക്ഷയും ആശങ്കയും കൂട്ടിയിരിക്കുകയാണ്. ഏഴ്
സീറ്റ് വരെ യുഡിഎഫ് പ്രതീക്ഷിക്കുമ്പോൾ മുഴുവൻ സീറ്റും നേടും എന്നതാണ് എൽഡിഎഫ് കണക്കുകൂട്ടൽ. പത്തനാപുരത്ത് യുഡിഎഫ് കണ്ണഞ്ചിപ്പിക്കുന വിജയം നേടുമെന്ന് സ്ഥാനാർത്ഥി ജോതികുമാർ പറഞ്ഞു. ചാത്തന്നൂരിൽ 1000 ലധികം വോട്ടിന് വിജയിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി ബി ബി ഗോപകുമാറും പറഞ്ഞു
കൊല്ലം ജില്ലയിലുടനീളം നടന്ന കടുത്ത പ്രചാരണ പോരാട്ടം വോട്ടിങ് ശതമാനത്തിൽ വ്യക്തമായി പ്രതിഫലിച്ചു. ജില്ലയിലെ അന്തിമ കണക്ക് വന്നപ്പോൾ 76.29% ആണ് പോളിങ്. കരുനാഗപ്പള്ളിയിലാണ് ജില്ലയിലെ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 78.82%. ഏറ്റവും കുറവ് പുനലൂരിലും, 70.99 %.
11 മണ്ഡലങ്ങളിൽ 9 സീറ്റുകൾ കൈവശം വച്ചിരിക്കുന്ന എൽഡിഎഫ്, നഷ്ടമായ കുണ്ടറയും കരുനാഗപ്പള്ളിയും തിരികെ പിടിക്കാനുള്ള ആത്മവിശ്വാസത്തിലാണ്. ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലങ്ങളാണ് ഇവയെന്നത് ഇടതുക്യാമ്പിന് വലിയ പ്രതീക്ഷ നൽകുന്നു.
സർക്കാരിനെതിരെ പൊതുവികാരം ഉണ്ടെന്ന വിലയിരുത്തലുകൾ നിലനിൽക്കുമ്പോഴും, അത് എംഎൽഎമാരെ ബാധിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ് നേതൃത്വം. കൂടാതെ, പരമ്പരാഗത വോട്ടുകൾ ഉറപ്പാണെന്നും ന്യൂനപക്ഷ വോട്ടുകളിൽ കൂടി നേട്ടം ഉണ്ടാകുമെന്നുമാണ് അവരുടെ കണക്കുകൂട്ടൽ.
അതേസമയം, ഭരണവിരുദ്ധ വികാരം ഇത്തവണ തരംഗമായി മാറിയെന്ന് യുഡിഎഫ് ശക്തമായി അവകാശപ്പെടുന്നു. തീരദേശ മേഖലകളിലും ന്യൂനപക്ഷ സ്വാധീനം കൂടുതലുള്ള ബൂത്തുകളിലും കനത്ത പോളിംഗ് രേഖപ്പെടുത്തിയതാണ് അവരുടെ ആത്മവിശ്വാസത്തിന് അടിസ്ഥാനം. കൊല്ലം, ചവറ, കുന്നത്തൂർ മണ്ഡലങ്ങളിൽ വ്യക്തമായ മുന്നേറ്റം ഉണ്ടാകുമെന്നും, നിലവിലെ മന്ത്രിമാരടക്കം ശക്തരായ സ്ഥാനാർത്ഥികൾ പോലും ഈ തരംഗത്തിൽ പതറാമെന്നും യുഡിഎഫ് വിലയിരുത്തുന്നു. ഒൻപത് സീറ്റുകൾ വരെ നേടാൻ കഴിയുമെന്ന അവകാശവാദവും അവർ ഉയർത്തുന്നു. പത്തനാപുരത്ത് യു ഡി എഫിന് 5 അക്ക ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്ന് സ്ഥാനാർത്ഥി ജോതികുമാർ ചാമക്കാല
എൻഡിഎക്കും ഇത്തവണ കൂടുതൽ ആത്മവിശ്വാസമാണ് ഉള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുശതമാന വർദ്ധന തുടർന്നാൽ ചാത്തന്നൂർ മണ്ഡലം പിടിക്കാനാകുമെന്നാണ് അവരുടെ പ്രധാന കണക്കുകൂട്ടൽ. ചാത്തന്നൂരിൽ താമര വിരിയുമെന്ന് എൻ ഡി എ സ്ഥാനാർത്ഥി ബി ബി ഗോപകുമാർ
കൂടാതെ കുന്നത്തൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര മണ്ഡലങ്ങളിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുമെന്ന വിലയിരുത്തലും എൻഡിഎ ക്യാമ്പിനുണ്ട്.
ഉയർന്ന പോളിംഗ് ശതമാനം മൂന്ന് മുന്നണികളും തങ്ങളുടെ അനുകൂലമായി വ്യാഖ്യാനിക്കുമ്പോൾ രാഷ്ട്രീയ നിരീക്ഷകർക്ക് പോലും കൊല്ലത്ത് ഇത്തവണ ഫലം പ്രവചിക്കാൻ കഴിയാത്ത വിധമാണ്.




































