Home Blog Page 854

സൗദി അറേബ്യയിൽ ഒക്ടേൻ 98 പെട്രോൾ വില വർധിപ്പിച്ച് അരാംകോ; മറ്റ് ഇന്ധന നിരക്കുകളിൽ മാറ്റമില്ല

റിയാദ്: സൗദി അറേബ്യയിലെ ദേശീയ എണ്ണക്കമ്പനിയായ അരാംകോ ഏപ്രിൽ മാസത്തേക്കുള്ള പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. പുതിയ നിരക്ക് പ്രകാരം ഒക്ടേൻ 98 (ബെൻസിൻ 98) പെട്രോളിെൻറ വിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻപ് ലിറ്ററിന് 2.94 റിയാലായിരുന്ന ഒക്ടേൻ 98 പെട്രോളിന് ഇനി മുതൽ 3.83 റിയാൽ നൽകണം.

ഒക്ടേൻ 98ന്‍റെ വിലയിൽ വർധനവുണ്ടായെങ്കിലും രാജ്യത്ത് സാധാരണയായി ഉപയോഗിക്കുന്ന മറ്റ് ഇന്ധനങ്ങളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല എന്നത് സാധാരണക്കാർക്ക് ആശ്വാസകരമാണ്. ബെൻസിൻ 91 ലിറ്ററിന് 2.18 റിയാൽ, ബെൻസിൻ 95 ലിറ്ററിന് 2.33 റിയാൽ എന്നീ നിരക്കുകളിൽ തന്നെ തുടരും. കൂടാതെ ഡീസലിന് ലിറ്ററിന് 1.79 റിയാലും മണ്ണെണ്ണയ്ക്ക് 1.59 റിയാലുമാണ് നിലവിലെ വില. രാജ്യത്തെ വിവിധ തരം വാഹനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബെൻസിൻ 91, 95, 98 എന്നിവ വിപണിയിൽ സുലഭമാണെന്ന് അരാംകോ അറിയിച്ചു. ട്രക്കുകൾക്കും മറ്റ് വലിയ വാഹനങ്ങൾക്കുമായി ഉയർന്ന ഗുണനിലവാരമുള്ള ഡീസൽ വിതരണവും കമ്പനി ഉറപ്പാക്കിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് കൂടുതൽ ഇന്ധന ഓപ്ഷനുകൾ നൽകുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ജനുവരിയിലാണ് അരാംകോ ഒക്ടേൻ 98 വിപണിയിൽ അവതരിപ്പിച്ചത്. നിലവിലുള്ള ഇന്ധന ഉൽപ്പന്നങ്ങളെ ബാധിക്കാത്ത വിധം വിപണിയിൽ വൈവിധ്യം കൊണ്ടുവരിക എന്നതായിരുന്നു ഇതിന്‍റെ ലക്ഷ്യം. നിലവിൽ ഹൈ-പെർഫോമൻസ് വാഹനങ്ങൾ കൂടുതലായുള്ള റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളിലും ഇവയെ ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലുമാണ് ഈ ഇന്ധനം ലഭ്യമാക്കിയിട്ടുള്ളത്. വരും ദിവസങ്ങളിൽ വിപണിയിലെ ആവശ്യകത പരിഗണിച്ച് ഒക്ടേൻ 98 വിതരണം മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നത് ആലോചനയിലാണെന്നും അധികൃതർ വ്യക്തമാക്കി.

ആരാധകൻ പൂ ബോംബ് എറിഞ്ഞു….സൈക്കിളിൽ നിന്നിറങ്ങി ഓടുന്ന വിജയ്‍യുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടെ നാടകീയരംഗങ്ങൾ. ആരാധകൻ പുഷ്പവൃഷ്ടി നടത്തിയപ്പോൾ സൈക്കിളിൽനിന്നിറങ്ങി ഓടുന്ന വിജയ്‍യുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി.


കന്യാകുമാരിയിലെ മഹാദാനപുരത്ത് സംഘടിപ്പിച്ച സൈക്കിൾ റാലിയിലാണ് സംഭവം. തുറന്നവാഹനത്തിൽനിന്നും ഇറങ്ങി പ്രവർത്തകർക്കിടയിലേക്ക് സൈക്കിൾ ഓടിച്ചായിരുന്നു വിജയ്‍യുടെ വരവ്. വലിയതോതിൽ അകമ്പടി വാഹനങ്ങളും സജ്ജമാക്കിയിരുന്നു.




ഇതിനിടെ ഒരു ആരാധകൻ വിജയ്‍ക്കുനേരെ ഫ്ളവര്‍ ബോളെറിഞ്ഞു എറിയുന്നതും, ഉടൻ തന്നെ വിജയ് സൈക്കിളിൽ നിന്നിറങ്ങി തിരിഞ്ഞോടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് ചുറ്റും വലയം തീർക്കുന്നതും വീഡിയോയിൽ കാണാം. ഇതിന് വിജയ് വേഗത്തിൽ തന്റെ കാരവനിലേക്ക് കയറുകയും ചെയ്തു.


ആരാധകന്‍ എറിഞ്ഞ ബോളില്‍ നിന്നും പൂക്കളായിരുന്നു പുറത്തേക്ക് വന്നത്. നിമിഷങ്ങൾക്കുള്ളിൽ വീഡിയോ വൈറലായി. ബോംബോ മറ്റോ ആണെന്ന് കരുതിയാകും വിജയ് ഇറങ്ങിയോടിയതെന്നാണ് സോഷ്യൽമീഡിയയിൽ വരുന്ന കമന്റുകൾ. എന്നാൽ ആരാധകർ വലിയ തോതിൽ ചുറ്റും കൂടിയതിനാലാണ് അദ്ദേഹം ഓടിമാറിയതെന്നാണ് അനുകൂലിക്കുന്നവരുടെ വാദം.

Also Read:

ബ്രോഷറിന് 5.54 കോടി , കത്തിന് ഒരു കോടി,നവകേരള സര്‍വേയ്ക്ക് ചെലവായത് 13 കോടി രൂപ, സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നവകേരള സര്‍വേയ്ക്ക് ചെലവായത് 13 കോടി രൂപയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അനുവദിച്ച 20 കോടിയില്‍ ഇതുവരെ ചെലവായത് 13.04 കോടി രൂപയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

നവകേരള സര്‍വേ സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. നവകേരള സര്‍വേയുമായി മുന്നോട്ടുപോകാമെന്ന അനുകൂല ഉത്തരവാണ് സുപ്രീംകോടതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്പാദിച്ചത്. എന്നാല്‍ ചെലവാക്കിയ കണക്കുകള്‍ അറിയിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കേസ് നാളെ വീണ്ടും സുപ്രീംകോടതി പരിഗണിക്കാനിരിക്കേയാണ് സംസ്ഥാന സര്‍ക്കാര്‍ കണക്ക് നല്‍കിയത്.

ബ്രോഷറിന് 5.54 കോടി രൂപയും കത്തിന് ഒരു കോടി രൂപയും ചെലവായതായി സത്യവാങ്മൂലത്തില്‍ പറയുന്നു. വോളണ്ടിയര്‍മാരുടെ യാത്രയ്ക്ക് 1.45 കോടി രൂപ ചെലവായതായും വിവിധ ജില്ലകളില്‍ നടത്തിയ പരിശീലനത്തിന് തുക ചെലവായതായും സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍വേയുമായി ബന്ധപ്പെട്ട അനൗണ്‍സ്‌മെന്റ്, ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് നല്‍കിയ പണം, വിവിധ പ്ലാറ്റ്‌ഫോമുകള്‍ക്ക് സന്ദേശങ്ങള്‍ നല്‍കുന്നതിന് ചെലവായ തുക എന്നി കണക്കുകളും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കണ്ടാലറിയാത്തവർ കൊണ്ടാലറിയും,ക്രൈസ്തവ സഭകൾക്ക് വിമർശനവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം. ക്രൈസ്തവ സഭകൾക്ക് വിമർശനവുമായി സിപിഐ മുഖപത്രം.കണ്ടാലറിയാത്തവർ കൊണ്ടാലറിയുമെന്ന ചൊല്ല് അന്വർത്ഥമായെന്ന് ജനയുഗം എഡിറ്റോറിയൽ.ന്യൂനപക്ഷ വേട്ടകൾ കൺമുന്നിൽ കണ്ടു.എന്നിട്ടും ബിജെപിക്ക് അനുകൂലമായ നിലപാടുകളും പ്രസ്താവനകളും ക്രിസ്ത്യൻ സമുദായിക നേതാക്കളും സഭാ അധ്യക്ഷൻമാരും നടത്തി

ബിജെപിയിലാണ് രക്ഷയെന്നും നരേന്ദ്രമോഡിയാണ് രക്ഷകൻ എന്നുള്ള വാഴ്ത്തുപാട്ടുകൾ ആയിരുന്നു.ഇത് അവസാനിക്കാൻ അധികകാലം വേണ്ടെന്ന് ഇടതുപക്ഷം നേരത്തെ മുന്നറിയിപ്പ് നൽകി.കാര്യങ്ങൾ തിരിച്ചറിയാൻ സഭാ അധ്യക്ഷൻ മാർക്ക് സമയമേറെടുത്തെന്ന് ജനയുഗം

വൈകിയെങ്കിലും ഉണ്ടായ തിരിച്ചറിവ് സ്വാഗതാർഹം.മെത്രാന്മാർ അങ്കലാപ്പിലായത് എഫ്.സി.ആർ.എ ഭേദഗതി ബില്ലുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയതോടെ.വടക്കേ ഇന്ത്യയിൽ ക്രിസ്ത്യൻ പള്ളികൾ നശിപ്പിക്കുകയും കന്യാസ്ത്രീകളേയും മിഷനറിമാരെയും ഉൾപ്പെടെ അറസ്റ്റ് ചെയ്തു.അപ്പോഴും മെത്രാന്മാർ ശക്തമായി പ്രതികരിക്കുകയോ ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുകയും ചെയ്തില്ല

ബിജെപിയുടെ കപട ക്രിസ്ത്യൻ പ്രേമം ബോധ്യപ്പെട്ടത് ഏറെ വൈകി.സഭാ നേതാക്കൾക്കും വിശ്വാസികൾക്കും ഇപ്പോഴെങ്കിലും ബോധ്യപ്പെട്ടത് നല്ല കാര്യമെന്നും എഡിറ്റോറിയൽ

കഷ്ടിച്ച് കടന്നു കൂടും, സിപിഎം

തിരുവനന്തപുരം. ഭരണ തുടർച്ചയിലേക്ക് കഷ്ടിച്ച് കടന്നു കൂടുമെന്ന് സിപിഐഎം.75 സീറ്റിൽ വിജയം ഉറപ്പ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്.നിർണായകമാവുക 10 മുതൽ 15 സീറ്റ് വരെ.ഈ സീറ്റുകളിൽ 3000ത്തിൽ താഴെയാവും വിജയിയുടെ ഭൂരിപക്ഷം.കോട്ടകളിൽ അടക്കം വോട്ട് ചോർച്ച ഉണ്ടായി

അമ്പലപ്പുഴയിൽ അട്ടിമറി ഭയം. തളിപ്പറമ്പിൽ വിജയിക്കുമെങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറയും. മട്ടന്നൂരിലും ധർമ്മടത്തും ഉൾപ്പെടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഉണ്ടാകില്ലെന്ന് വിലയിരുത്തൽ.90 സീറ്റിൽ അധികം നേടുമെന്നായിരുന്നു സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം ഇന്നലെ എം.വി ഗോവിന്ദൻ അവകാശപ്പെട്ടത്.

വയോധിക വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ദേശമംഗലം.ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.വയോധികയെ വീടിനുള്ളിൽ ദുരൂഹ മരിച്ച നിലയിൽ.കൊലപാതകം ആണോ എന്ന് സംശയം.ദേശമംഗലം കടശ്ശേരി തച്ചു കുന്ന് പ്രദേശത്ത് തച്ചോത്ത് വീട്ടിൽ 70 സഫിയ ആണ് മരിച്ചത്

തനിച്ചു താമസിക്കുന്ന സഫിയ സാധാരണ തൊട്ടടുത്തുള്ള കുടുംബങ്ങളിൽപ്പെട്ട പല വീടുകളിലായാണ് അന്തിയുറങ്ങാൻ പോയിരുന്നത്.സഫിയയെ ഒരു വീടുകളിലും കാണാതാവുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലണ് വീട്ടിനുള്ളിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്

സഫിയ ധരിച്ചിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടതായി കാണുന്നു

നിതിന്‍ രാജിന്റെ മരണം;പിന്നില്‍ ലോണ്‍ ആപ്പ് ഭീഷണിയും, അധ്യാപികയുടെ പരാതിയില്‍ കേസ്

തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ അധ്യാപികയുടെ പരാതിയില്‍ കേസ്. നിതിന്‍ രാജിന്റെ ഓണ്‍ലൈന്‍ ആപ്പ് ലോണ്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് അധ്യാപിക പരാതി നല്‍കിയിരിക്കുന്നത്. തിരിച്ചടവിന്റെ പേരില്‍ തട്ടിപ്പുകാര്‍ നിരന്തരം വിളിച്ചിരുന്നെന്ന് വ്യക്തമാക്കി അധ്യാപിക നല്‍കിയ പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പൊലീസാണ് കേസെടുത്തത്. സാമ്പത്തിക പ്രശ്നവും മരണ കാരണമായിട്ടുണ്ടെന്നു സംശയിക്കുന്നതായി പൊലീസ്. നിതിൻ രാജ് ലോൺ ആപ്പിൽ നിന്നു കടം എടുത്തിരുന്നു. ഇക്കാര്യം അന്വേഷണത്തിൽ തെളിഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കി. നിതിൻ രാജിൻ്റെ കോൺടാക്ടിലുള്ള രണ്ടു പേരുടെ നമ്പർ ലോൺ ആപ്പ് കമ്പനി കൈവശപ്പെടുത്തി. കോളജിലെ അധ്യാപികയുടെയും മറ്റൊരു വിദ്യാർഥിയുടെയും ഫോൺ നമ്പറാണ് ഇവർ കൈവശപ്പെടുത്തിയത്.

ലോൺ തിരിച്ചടവ് മുടങ്ങിയതോടെ അടയ്ക്കാൻ അധ്യാപികക്ക് നിരന്തരം ശല്യമായി കോൾ വന്നു. ഇതിൽ പൊലീസിൽ പരാതി ഉണ്ടായിരുന്നു.

അതേസമയം, നിതിന്‍ രാജ് ലോണ്‍ ആപ്പില്‍ നിന്നും വായ്പ എടുത്തത് വീട്ടില്‍ അറിഞ്ഞുകൊണ്ടെന്ന് അച്ഛന്‍ പ്രതികരിച്ചു. അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് വായ്പ സംഘടിപ്പിച്ചത്. തിരിച്ചടവ് ഇടയ്ക്ക് മുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭീഷണി ഉണ്ടായിരുന്നു എങ്കില്‍ എന്തുകൊണ്ടാണ് കോളജ് അധികൃതര്‍ തങ്ങളെ അറിയിക്കാതിരുന്നത് എന്നും പിതാവ് മാധ്യമങ്ങളോട് ചോദിച്ചു. നിലവില്‍ കേസില്‍ പ്രതികളായ അധ്യാപകര്‍ക്ക് പുറമേ ഹോസ്റ്റല്‍ വാര്‍ഡനും മറ്റൊരു അധ്യാപികയ്ക്കും നിതിന്റെ മരണത്തില്‍ പങ്കുണ്ടെന്നും പിതാവ് പറഞ്ഞു

നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകരുടെയും സഹപാഠികളുടെയും മൊഴിയെടുക്കും. നിതിന്‍രാജിന്റെ അസ്വാഭാവിക മരണത്തില്‍ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചക്കരക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസും, ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട കേസുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആദ്യ കേസില്‍ കോളജിലെ അനാട്ടമി വിഭാഗം മേധാവി ഡോ. എംകെ റാം, അസോ. പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. എസ്‌സി എസ്ടി അതിക്രമ നിരോധന വകുപ്പും ഇവര്‍ക്കെതിരെ എടുത്തിട്ടുണ്ട്.

also read:

ഭരണിക്കാവ് കാഷ്യൂ ഫാക്ടറിക്ക് സമീപംദേശീയ പാതയോരത്ത് അപകടം മറഞ്ഞിരിക്കുന്ന പാറക്കൂനകൾ ഭീഷണിയാകുന്നു

ഭരണിക്കാവ്:ഭരണിക്കാവ് കാഷ്യൂ ഫാക്ടറിക്ക് സമീപം വണ്ടിപ്പെരിയാർ ഭരണിക്കാവ് ദേശീയ പാതയോരത്ത് അപകടം മറഞ്ഞിരിക്കുന്ന പാറക്കൂനകൾ ഭീഷണിയാകുന്നു. കൊട്ടാരക്കര,അടൂർ ഭാഗത്തേക്ക് പോകുന്ന തിരക്കേറിയ പാതയിൽ ഭരണിക്കാവിനും സിനിമാപറമ്പിനും മധ്യേയുള്ള വളവിലാണ് അപകടം മറഞ്ഞിരിക്കുന്നത്.രണ്ട് വർഷം മുമ്പ് അർദ്ധരാത്രിയിൽ ദേശീയ പാതയോരത്തേത് ഉൾപ്പെടെ ഫാക്ടറിയുടെ മതിലും ഇവിടെ കോർപ്പറേഷൻ സ്ഥാപിച്ചിരുന്ന കൂറ്റൻ ബോർഡും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തിരുന്നു.

ഫാക്ടറിയുടെ ഭൂമി തങ്ങളുടേതാണെന്ന അവകാശവാദവുമായി എത്തിയവരായിരുന്നു പിന്നിലെന്നാണ് അറിയാൻ കഴിഞ്ഞത്.വസ്തുവിൽ മതിൽ കെട്ടാൻ ടോറസ് ലോറികളിൽ പാറയും എത്തിച്ചിരുന്നു.ഇവ തിരക്കേറിയ പാതയിൽ നിന്നും ഏറെ അകലെയല്ലാതെയാണ് ഇറക്കിയിരുന്നത്.എന്നാൽ പ്രതിഷേധം ശക്തമായതോടെ വസ്‌തു പിടിച്ചെടുക്കാൻ എത്തിയവർ പിന്മാറി.പക്ഷേ പൊളിച്ച മതിലും ഇറക്കിയ പാറയും കൂറ്റൻ ബോർഡും അവിടെ തന്നെ.കൂനയായി കിടക്കുന്ന പാറയിൽ കാട്ടുവള്ളികളും മറ്റും പടർന്ന് കിടക്കുന്നതിനാൽ ആർക്കും തിരിച്ചറിയാൻ കഴിയില്ല. കുറ്റിക്കാടെന്നു കരുതി വാഹനം ഓടിച്ചുകയറ്റിയാല്‍ അപകടം ഉറപ്പ്. സദാ തിരക്കേറിയ പാതയിൽ സൈഡുകൊടുക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുളള സാധ്യതയും തള്ളിക്കളയാനാവില്ല.

ഓട്ടോ വരെ നടന്നുപോകാന്‍ വയ്യാതെ ഞാന്‍ ഇരിക്കാന്‍ പോയപ്പോള്‍ എന്നെ ഉയര്‍ത്താനെന്ന മട്ടില്‍ വസ്ത്രത്തിനുള്ളിലൂടെ കയ്യിട്ട് ഉപദ്രവിച്ചു, ഇയാള്‍ മദ്യപിച്ചിരുന്നു, പേടിയും വേദനയും കൊണ്ടു ഞാന്‍ കരഞ്ഞു, കായംകുളത്ത് അതിക്രമത്തിനിരയായ യുവതി

ആലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ തനിക്ക് ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് യുവതി. കൂട്ടുകാരിക്കും കുടുംബത്തിനുമൊപ്പം മലയാറ്റൂരില്‍ പോയി ഓട്ടോറിക്ഷയില്‍ മടങ്ങുമ്പോള്‍ രാത്രി 12.45 ന് കായംകുളം കെപിഎസി ജങ്ഷനിലായിരുന്നു വണ്ടി ഡിവൈഡറില്‍ ഇടിച്ചുകയറി അപകടമുണ്ടായത്. കൂട്ടുകാരിയുടെ ഭര്‍ത്താവാണ് വണ്ടി ഓടിച്ചിരുന്നത്. നേരിട്ട ദുരനുഭവത്തെപ്പറ്റി ഐടി ജീവനക്കാരിയായ യുവതി പറയുന്നത് ഇപ്രകാരമാണ്.

‘കൈക്കും താടിയെല്ലിനും കാലിനും പരുക്കേറ്റു. അതുവഴി വന്ന പെട്ടി ഓട്ടോയില്‍ ഉണ്ടായിരുന്നവരാണു രക്ഷയ്‌ക്കെത്തിയത്. ഈ സമയത്ത് ബൈക്കില്‍ എത്തിയ പ്രതി കൂടെച്ചേര്‍ന്നു. ശ്വാസംമുട്ടലുണ്ടായതിനാല്‍ ഓട്ടോ വരെ നടന്നുപോകാന്‍ വയ്യാതെ ഞാന്‍ ഇരിക്കാന്‍ പോയപ്പോള്‍ ഇയാള്‍ എന്നെ ഉയര്‍ത്താനെന്ന മട്ടില്‍ വസ്ത്രത്തിനുള്ളിലൂടെ കയ്യിട്ട് ഉപദ്രവിച്ചു. ഇയാള്‍ മദ്യപിച്ചിരുന്നു. പേടിയും വേദനയും കൊണ്ടു ഞാന്‍ കരഞ്ഞു.

വാഹനത്തില്‍ കയറ്റുന്നതുവരെ ഇയാള്‍ അതിക്രമം നടത്തി. കായംകുളം താലൂക്ക് ആശുപത്രിയിലേക്കാണു കൊണ്ടുപോയത്. പ്രതി പിന്തുടര്‍ന്ന് അവിടെയെത്തി ഭീഷണിപ്പെടുത്തി. എക്‌സ്‌റേ എടുക്കാനെത്തിയപ്പോള്‍ വനിതാ ഡോക്ടര്‍ ദേഹത്തെ പാടുകള്‍ ശ്രദ്ധിച്ചു. വിവരമറിഞ്ഞപ്പോള്‍, പൊലീസില്‍ പരാതിപ്പെടണമെന്നു ഡോക്ടര്‍ പറഞ്ഞു. അങ്ങനെ പൊലീസെത്തി മൊഴിയെടുത്തു. പിന്നീട് പൊലീസിന്റെ ഭാഗത്തു നിന്ന് അനക്കമില്ല.

സംഭവം കഴിഞ്ഞിട്ടു 10 ദിവസമായി. ഇതുവരെ എന്റെ രഹസ്യമൊഴിയെടുത്തില്ല. മെഡിക്കൽ പരിശോധന നടത്തിയിട്ടില്ല. എനിക്കു പണമോ സ്വാധീനമോ ഇല്ല. പിന്നിതേ വരെ ഞാൻ സമാധാനത്തോടെ ഉറങ്ങിയിട്ടില്ല’. യുവതി വ്യക്തമാക്കി.

വ്യാപാരി വ്യവസായി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനില്‍ സവാദിനെതിരെയാണ് യുവതി പരാതി നല്‍കിയത്. ഈ മാസം മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 10 ദിവസമായിട്ടും വൈദ്യപരിശോധന നടത്താനും രഹസ്യമൊഴി രേഖപ്പെടുത്താനും പൊലീസ് തയ്യാറായില്ലെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഡിജിപി ആലപ്പുഴ എസ്പിയോട് റിപ്പോര്‍ട്ട് തേടി. പ്രതി സിനില്‍ സവാദിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. സ്റ്റേഷന്‍ ജാമ്യം അനുവദിക്കാന്‍ പൊലീസ് ഒത്തുകളിച്ചെന്നും ആക്ഷേപമുണ്ട്.

മൈനാഗപ്പള്ളി കുറ്റിമുക്കിൽ
ഫർണിച്ചർ നിർമ്മാണ കമ്പനിയിൽ തീപിടുത്തം

മൈനാഗപ്പള്ളി:മൈനാഗപ്പള്ളി കുറ്റിമുക്കിൽ
ഫർണിച്ചർ നിർമ്മാണ കമ്പനിയിൽ തീപിടുത്തം.ഇന്ന് രാവിലെ 4.25 ഓടെയാണ് സംഭവം.മൈനാഗപ്പള്ളി പഞ്ചായത്തിന്റെ എം.സി.എഫ് പ്രവർത്തിക്കുന്നതിൻ്റെ തൊട്ടടുത്തായാണ് കമ്പനി പ്രവർത്തിക്കുന്നത്.

വിവരമറിഞ്ഞ് എത്തിയ ഫയർഫോഴ്‌സ് ഗ്രേഡ് സ്റ്റേഷൻ ഓഫീസർ രമേശ്‌ ചന്ദ്രയുടെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം സേന പ്രവർത്തിച്ചു തീ നിയന്ത്രണ വിധേയമാക്കി.ശാസ്താംകോട്ട, കരുനാഗപ്പള്ളി ഫയർഫോഴ്സ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്..