26.3 C
Kollam
Saturday 29th August, 2026 | 11:43:18 PM
Home News Breaking News നിധിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ പ്രതിഷേധമിരമ്പി

നിധിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ പ്രതിഷേധമിരമ്പി

കണ്ണൂര്‍. ഒന്നാം വർഷ BDS വിദ്യാർത്ഥി നിധിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ പ്രതിഷേധമിരമ്പി. MSU – KSU പ്രതിഷേധങ്ങൾ അക്രമാസക്തമായി. DYFIയും ജനാധിപത്യ മഹിളാ അസോസിയേഷനും കോളജിനു മുന്നിൽ പ്രതിഷേധവുമായെത്തി. കണ്ണൂർ സബ് കളക്ടറും ജില്ലാ പട്ടികജാതി വികസന വകുപ്പും കോളജിൽ നേരിട്ടെത്തി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മൊഴിയെടുത്തു.

KSU പ്രവർത്തകരുടെ പ്രതിഷേധം 9.30 നാണ് പൊലീസ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 9 മണിക്ക് തന്നെ ക്യാമ്പസിലെത്തിയ പ്രവർത്തകർ ദന്തൽ കോളജ് ക്യാമ്പസിലേക്ക് ഇരച്ചു കയറി,പിന്നാലെ പ്രതിഷേധവുമായി എത്തിയ MSF പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പി കെ ശ്യാമളയുടെ നേതൃത്വത്തിൽ മഹിളാ അസോസിയേഷൻ പ്രവർത്തകരും പ്രതിഷേധവുമായെത്തി.DYFI നടത്തിയ പ്രതിഷേധം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.ഫ്രറ്റേണിറ്റി, യുവമോർച്ച പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ചു

കൊളജിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ നിധിൻ രാജ് പറഞ്ഞു. പട്ടിക ജാതി കമ്മീഷനും സബ് കളക്ടറും ക്യാമ്പസിൽ നേരിട്ടെത്തി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മൊഴിയെടുത്തു.