26.3 C
Kollam
Sunday 30th August, 2026 | 12:48:15 AM
Home News Breaking News നിതിൻ രാജിന്റെ മരണം,പ്രിൻസിപ്പലിന്റെ മുറിയിൽ നടന്നതെന്ത്?

നിതിൻ രാജിന്റെ മരണം,പ്രിൻസിപ്പലിന്റെ മുറിയിൽ നടന്നതെന്ത്?

കണ്ണൂര്‍.അഞ്ചരക്കണ്ടിയിലെ ഡന്റല്‍ കോളജില്‍ നിതിൻ രാജ് പ്രിൻസിപ്പലിന്റെ മുറിയിൽ
നിന്നും പുറത്തേക്ക് വന്നത് കരഞ്ഞു കൊണ്ട് എന്നതിന് CCTV ദൃശ്യങ്ങൾ തെളിവ്.

പ്രിൻസിപ്പൽ മുറിയിലേക്ക് വിളിപ്പിച്ചത് ലോൺ ആപ്പിനെ കുറിച്ച് സംസാരിക്കാൻ. ലോൺ ആപ്പിൽ നിന്നും ഡോക്ടർ ലത ശശിധരന് നിരന്തരം അവഹേളനം ഉണ്ടായി.. പ്രിൻസിപ്പലും അധ്യാപകരും ചേർന്ന് മുറിയിൽ നിന്ന് നിധിൻ രാജിന്റെ ഫോൺ പരിശോധിച്ചു . ലതാ ശശിധരന്റെ ഫോൺ നമ്പർ നിധിൻ രജിസ്റ്റർ ചെയ്തതാണെന്ന് കണ്ടെത്തി. നിതിരാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വന്നതിന് ദൃക്സാക്ഷികൾ ഉണ്ട്. പൊലീസ് രേഖകളും CCTV യും ശേഖരിച്ചു. ആത്മഹത്യയ്ക്കുള്ള കാരണം കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍‍ജ്ജിതമാണ്.

ലോൺ ആപ്പിലേക്ക് മാത്രം അന്വേഷണം ചുരുങ്ങരുതെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. അധ്യാപകർക്കെതിരെ ഉയർന്ന ഗുരുതരാരോപണം ഗൗരവമുള്ള വിഷയമായി കണക്കാക്കണം. നിതിൻ രാജിന്റെ കുടുംബം ഡിജിപിയെ നേരിട്ട് കണ്ടതിനുശേഷം ആണ് ഡിജിപി നിർദ്ദേശങ്ങൾ നൽകിയത്.