കൊല്ലത്ത് എൽഡിഎഫ് 7 മുതൽ 9 വരെ മണ്ഡലങ്ങളിൽ വിജയിക്കുമെന്ന് സിപിഎം

കൊല്ലം.നിയമസഭാ തെരഞ്ഞെടുപ്പ്: മണ്ഡലം കമ്മറ്റി റിപ്പോർട്ടുകളിൽ അവലോകനവുമായി സിപിഐഎം. കൊല്ലത്ത് എൽഡിഎഫ് 7 മുതൽ 9 മണ്ഡലങ്ങളിൽ വിജയിക്കുമെന്ന് CPM ജില്ലാ സെക്രട്ടേറിയറ്റ് “കൊട്ടാരക്കരയിലും പത്തനാപുരത്തും അഞ്ചക്ക ഭൂരിപക്ഷം”. “കൊല്ലം മണ്ഡലത്തിൽ 3000 – 5000 നും ഇടയിൽ ഭൂരിപക്ഷത്തിൽ ജയം “. “ചവറയിലും കുന്നത്തൂരും ഇഞ്ചോടിഞ്ച് മത്സരം “. “ചടയമംഗലത്ത് ജയിക്കുമെങ്കിലും ഭൂരിപക്ഷം കുറയും” “പുനലൂരിൽ വൻ ഭൂരിപക്ഷത്തിൽ ജയം”. കുണ്ടറയിലും കരുനാഗപ്പള്ളിയിലുംയുഡിഎഫിൻ്റെ ഭൂരിപക്ഷം കുറയ്ക്കുമെന്നും ജില്ലാ സെക്രട്ടേറിയേറ്റ്.