കൊച്ചി.അതിഥി തൊഴിലാളികൾ ഇല്ലാത്ത കേരളം. പ്രതിസന്ധിലായി കേരളത്തിലെ ഹോട്ടൽ – നിർമ്മാണമേഖലകൾ. തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു
കേരളത്തിലെ വിവിധ മേഖലകളിൽ വലിയ പ്രതിസന്ധി . പ്രധാനമായും നിർമ്മാണ മേഖലയെയും ഹോട്ടൽ വ്യവസായത്തെയുമാണ് കാര്യമായി ബാധിച്ചിരിക്കുന്നത്. ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ബംഗാൾ ഒഡീഷ ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പാണ്.ഈ നാട്ടിലെ തൊഴിലാളികളാണ് കേരളത്തിന്‍റെ ഹോട്ടല്‍ നിര്‍മ്മാണ മേഖലകളിലെല്ലാം ജോലിയിലുള്ളത്. എസ് ഐ ആർ ലെ ആശങ്കകളും. പൗരത്വം നഷ്ടപ്പെടും എന്ന ഭീതിയുമാണ് പല തൊഴിലാളികളെയും നാട്ടിലെത്തി വോട്ട് ഇടാൻ പ്രേരിപ്പിക്കുന്നത്. സുപ്രിംകോടതിയുടെ കഴിഞ്ഞദിവസത്തെ ഉത്തരവ് പ്രകാരം എസ്ഐആര്‍ ല്‍നിന്നും പുറത്തുപോയവര്‍ക്ക് വോട്ട് ചെയ്യാനാകില്ല. എന്തെങ്കിലും മാര്‍ഗമുണ്ടോയെന്ന ആശങ്കയും പരക്കെ പലായനത്തിന് പ്രേരിപ്പിക്കുന്നു.



































