27.3 C
Kollam
Wednesday 14th October, 2026 | 10:50:34 PM
Home News Breaking News ബൈ ബൈ പിണറായി ഫ്ലക്സിനെ ചൊല്ലി കൊച്ചിയില്‍ കയ്യാങ്കളി

ബൈ ബൈ പിണറായി ഫ്ലക്സിനെ ചൊല്ലി കൊച്ചിയില്‍ കയ്യാങ്കളി

കൊച്ചി.ബൈ ബൈ പിണറായി ഫ്ലക്സിനെ ചൊല്ലി കയ്യാങ്കളി. ഏഴ് സിപിഎം പ്രവർത്തകർക്കെതിരെ കേസ്. കളമശ്ശേരി കുന്നുകരയിൽ ഇന്നലെ രാത്രിയായിരുന്നു സംഘർഷം. ഫ്ളക്സ് ഉയർത്തിയ കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചുവെന്നാണ് പരാതി

കത്തിയുമായെത്തിയ ബ്രാഞ്ച് സെക്രട്ടറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്. കോൺഗ്രസ് ഓഫീസ് അടിച്ച് തകർത്തുവെന്നും ആരോപണം.