25.3 C
Kollam
Friday 16th October, 2026 | 12:38:24 AM
Home News Breaking News സെക്രട്ടറിയേറ്റിന് മുന്നിലെ വലിയമരം ഒടിഞ്ഞുവീണു

സെക്രട്ടറിയേറ്റിന് മുന്നിലെ വലിയമരം ഒടിഞ്ഞുവീണു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ വലിയമരം ഒടിഞ്ഞുവീണു. കന്റോൺമെന്റ് ഗേറ്റിന് മുന്നിലെ മരമാണ് ഇന്ന് ഉച്ചയ്ക്ക് ഒടിഞ്ഞുവീണത്. അഗ്നിശമന സേനയെത്തി മരം മുറിച്ചുമാറ്റുകയാണ്. ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. മരത്തിന് താഴെ ജീവനക്കാർ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. വലിയ ശബ്ദത്തോടെയാണ് മരം വീണത്. ശബ്ദം കേട്ടപ്പോൾ അവിടെ ഉണ്ടായിരുന്നവർ പരിസരപ്രദേശത്ത് നിന്ന് ഓടിമാറുകയായിരുന്നു.