26.4 C
Kollam
Wednesday 15th July, 2026 | 11:23:23 PM
Home News Local കൊല്ലം കുരീപ്പുഴയിൽ പൊളിക്കാനിട്ടിരുന്ന ബോട്ടിന് തീപിടിച്ചു

കൊല്ലം കുരീപ്പുഴയിൽ പൊളിക്കാനിട്ടിരുന്ന ബോട്ടിന് തീപിടിച്ചു

കൊല്ലം : കൊല്ലം കുരീപ്പുഴയിൽ പൊളിക്കാനിട്ടിരുന്ന ബോട്ടിന് തീപിടിച്ചു. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പൊളിച്ചുമാറ്റാൻ കൊണ്ടുവന്ന ബോട്ടാണ് കത്തിനശിച്ചത്. ബോട്ട് പൂർണമായി കത്തി. ആളപായമില്ല. കാലപ്പഴക്കമുള്ള ബോട്ട് പൊളിച്ചുമാറ്റുന്നതിനിടെ ഡീസൽ ചോർന്ന് തീപടർന്നതായാണ് വിവരം. അഞ്ച് തൊഴിലാളികൾ സംഭവസമയത്ത് ബോട്ടിലുണ്ടായിരുന്നു. തീപടരുന്നതു കണ്ട് ഇവർ വെള്ളത്തിലേക്ക് ചാടി രക്ഷപെട്ടു. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടലിനെത്തുടർന്ന് വൻ അപകടം ഒഴിവായി.