ചെന്നൈയിലെ കേസിൽ കുട്ടിയുടെ മാതൃ സഹോദരിയും ഭർത്താവും അറസ്റ്റിൽ. പ്രതികളുടെ അറസ്റ്റ് തമിഴ്നാട് പോലീസ് രേഖപ്പെടുത്തി
പോലീസ് അറസ്റ്റ് ചെയ്തത് ഗുഡുവഞ്ചേരിയിലെ സ്പാ പീഡന കേസിൽ മാതൃ സഹോദരി ഒന്നാംപ്രതി, ഭർത്താവിനെ രണ്ടാം പ്രതിയാക്കി.
അതേസമയം ഈ കേസിൽ ഏജൻ്റുമാരെ കേന്ദ്രീകരിച്ച് അന്വേഷണത്തിനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. പെൺകുട്ടിയുടെ മാതൃ സഹോദരിയേയും സ്പാ ഉടമ സജികുമാറിനെയും ബന്ധിപ്പിച്ചത് ഇടനിലക്കാരെന്നാണ് പോലീസിന് ലഭിച്ച സൂചന. ഇവർ മനുഷ്യക്കടത്ത് സംഘമാണോ എന്ന സംശയം പോലീസിനുണ്ട്.
ഈ സാഹചര്യത്തിൽ റിമാൻഡിലുള്ള എല്ലാ പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. ഇവർക്കായുള്ള കസ്റ്റഡി അപേക്ഷ പോലീസ് ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. അതേസമയം തമിഴ്നാട്ടിൽ നിന്ന് എത്തിയ പോലീസ് സംഘം തിരുവനന്തപുരത്ത് തുടരുകയാണ്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായാണ് സൂചന.



























