27.4 C
Kollam
Friday 23rd October, 2026 | 01:16:51 PM
Home News Kerala മുഖ്യമന്ത്രി വി.ഡി. സതീശന്റെ ദേശത്തെ വീട്ടുമുറ്റത്ത് മലമ്പാമ്പിനെ കണ്ടെത്തി

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ദേശത്തെ വീട്ടുമുറ്റത്ത് മലമ്പാമ്പിനെ കണ്ടെത്തി

ദേശം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ദേശത്തെ വീട്ടുമുറ്റത്ത് മലമ്പാമ്പിനെ കണ്ടെത്തി. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ അറിയിച്ചതിനെ തുടർന്ന് ’സർപ്പ’ വൊളന്റിയർ ബിനു എത്തി പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.
ബുധനാഴ്ച രാത്രി 11-ഓടെയാണ് വീടിന്റെ പോർച്ചിൽ കാറിനടുത്തേക്ക് പാമ്പ് ഇഴഞ്ഞുവരുന്നത് മുഖ്യമന്ത്രിയുടെ ഗാർഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാർ കണ്ടത്. ഉടൻ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സമീപകാലത്ത് മൂന്നാംതവണയാണ് വീടിന് സമീപത്തുനിന്ന് പാമ്പിനെ പിടികൂടുന്നത്. വീടിന് സമീപത്തുകൂടിയാണ് പെരിയാറിന്റെ കൈവഴിയായ ചെങ്ങൽത്തോട് ഒഴുകുന്നത്. വീടിനടുത്ത് പാടശേഖരവുമുണ്ട്. ഇവിടെ നിന്നായിരിക്കും മലമ്പാമ്പ് എത്തിയതെന്ന് കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here