പോലീസ് സ്റ്റേഷന് സമീപം ശരീരത്ത് തീകൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം

പുനലൂര്‍. പോലീസ് സ്റ്റേഷന് സമീപം യുവാവിന്റെ ആത്മഹത്യാ ശ്രമം. കൊല്ലം പുനലൂരിലാണ് സംഭവം. പത്തനാപുരം പിറവന്തൂർ ആദിവാസി ഉന്നതി സ്വദേശി സുരേഷ് (35) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ ശരീരത്തൊഴിച്ചശേഷം തീ കൊടുത്തുകയായിരുന്നു. കുടുംബ പ്രശ്നത്തെ തുടർന്നുള്ള പരാതി ചർച്ചചെയ്യാൻ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. പിന്നീട് ഇന്ന് പരാതി നല്‍കാനെത്തിയ ഭാര്യക്കു പിന്നാലെ എത്തി. കുട്ടികളടക്കം വീട്ടുകാര്‍ നോക്കി നില്‍ക്കെയാണ് അതിക്രമം കാണിച്ചത്. ദേഹമാസകലം പൊള്ളലേറ്റിട്ടുണ്ട്.